ത​ന്‍റെ മ​ന​സ് ശ്രീജിത്ത്‌ നടത്തുന്ന സമരത്തിനോപ്പം:മു​ഖ്യ​മ​ന്ത്രി

സ​ഹോ​ദ​ര​ന്‍റെ മ​ര​ണ​ത്തെ​ക്കു​റി​ച്ച് സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ശ്രീ​ജി​ത്ത് ന​ട​ത്തു​ന്ന സ​മ​ര​ത്തി​നോ​ടൊ​പ്പ​മാ​ണ് ത​ന്‍റെ മ​ന​സെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ശ്രീ​ജി​ത്തു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ശേ​ഷം എ​ഴു​തി​യ ഫേ​സ്ബു​ക്ക് കു​റി​പ്പി​ലാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ഈ ​പ​രാ​മ​ർ​ശം.

ആ ​കു​ടും​ബം ഉ​ന്ന​യി​ക്കു​ന്ന ആ​വ​ശ്യ​ങ്ങ​ൾ ന്യാ​യ​മാ​ണ്. അ​ത് നി​റ​വേ​റ്റാ​ൻ സാ​ധ്യ​മാ​യ​തെ​ല്ലാം ചെ​യ്യും. സ​ർ​ക്കാ​ർ എ​ല്ലാ​വി​ധ പി​ന്തു​ണ​യും ശ്രീ​ജി​ത്തി​ന് ന​ൽ​കും. ഇ​ക്കാ​ര്യം ശ്രീ​ജി​ത്തു​മാ​യു​ള്ള ച​ർ​ച്ച​യി​ൽ പ​റ​ഞ്ഞി​ട്ടു​ണ്ട്. നേ​ര​ത്തെ ഈ ​വി​ഷ​യം ശ്ര​ദ്ധ​യി​ൽ പെ​ട്ട​പ്പോ​ൾ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഒൗ​ദ്യോ​ഗി​ക​മാ​യി ക​ത്ത​യ​ച്ചി​രു​ന്നു- മു​ഖ്യ​മ​ന്ത്രി പ​റ​യു​ന്നു. ശ്രീ​ജി​ത്തും അ​മ്മ​യും കു​ടും​ബാം​ഗ​ങ്ങ​ളും സു​ഹൃ​ത്തു​ക്ക​ളും ഉ​യ​ർ​ത്തു​ന്ന പ്ര​ശ്ന​ത്തെ​യും വി​കാ​ര​ത്തെ​യും മ​തി​ക്കു​മെ​ന്നും ആ ​ബോ​ധ്യ​ത്തി​ന​നു​സ​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

സ​ഹോ​ദ​ര​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 766 ദി​വ​സ​മാ​യി തു​ട​രു​ന്ന സ​മ​രം തു​ട​രു​മെ​ന്നാ​ണ് ശ്രീ​ജി​ത്തി​ന്‍റെ നി​ല​പാ​ട്. ഒ​പ്പ​മു​ണ്ടെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ മ​റു​പ​ടി​യി​ൽ താ​ൻ സ​മ​രം അ​വ​സാ​നി​പ്പി​ക്കി​ല്ലെ​ന്നും മ​ര​ണം​വ​രെ താ​ൻ സ​മ​രം ചെ​യ്യു​മെ​ന്നു​മാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യ്ക്കു​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്ക​വെ ശ്രീ​ജി​ത്ത് അ​റി​യി​ച്ച​ത്.

error: Content is protected !!