വ്യക്തിക്ക് പിന്നിലല്ല,പാർട്ടിക്ക് പിന്നിലാണ് ജനങ്ങൾ അണിനിരക്കേണ്ടത്: പി.ജയരാജന്‍

“പാർട്ടി എന്നത് ഒരു കൂട്ടായ്മയാണ്.അത് ഒരു വ്യക്തിയുടെ പേരിൽ മാത്രം ചാർത്തുന്നത് ആശാസ്യമായ പ്രവണതയല്ല.ഇത്തരം തെറ്റായ പ്രവണതകൾക്ക് അടിപ്പെടാതിരിക്കാൻ പാർട്ടിയെ സ്നേഹിക്കുന്ന എല്ലാവരും തയ്യാറാവണം.വ്യക്തിക്ക് പിന്നിലല്ല,പാർട്ടിക്ക് പിന്നിലാണ് ജനങ്ങൾ അണിനിരക്കേണ്ടത്…”

സിപിഐ(എം) ന്റെ ഇരുപത്തിരണ്ടാം പാർട്ടി കോൺഗ്രസ്സിന്റെ ഭാഗമായുള്ള കണ്ണൂർ ജില്ലാ സമ്മേളനം അവസാനിച്ച ശേഷം ഫെയ്സ് ബുക്ക് പോസ്റ്റിലാണ് ജില്ലാ സെക്രട്ടറി പി.ജയരാജന്‍ ഇങ്ങനെ പ്രതികരിച്ചത്.

പോസ്റ്റിനെ പൂര്‍ണ്ണരൂപം….

സിപിഐ(എം) ന്റെ ഇരുപത്തിരണ്ടാം പാർട്ടി കോൺഗ്രസ്സിന്റെ ഭാഗമായുള്ള കണ്ണൂർ ജില്ലാ സമ്മേളനം വിജയകരമായി പര്യവസാനിച്ചു.
പാർട്ടിയുടെ സമുന്നതനായ നേതാക്കളായ സഖാക്കൾ പിണറായിയും കോടിയേരിയും ഉൽപ്പടെയുള്ളവർ മൂന്ന് ദിവസവും പ്രതിനിധി സമ്മേളനത്തിലും പൊതുസമ്മേളനത്തിലും ഉടനീളം പങ്കെടുത്തു.സമാപനം കുറിച്ച് നടന്നിട്ടുള്ള പൊതുസമ്മേളനത്തിൽ ചെമ്പടയുടെ ഇരമ്പിക്കയറ്റമാണ് ഉണ്ടായത്.കൂടാതെ ആബാലവൃദ്ധം ജനങ്ങളും സമ്മേളനത്തിൽ പങ്കാളികളായി. ഇത്തരമൊരു വിജയമുണ്ടായത്തിൽ സാമൂഹ്യമാധ്യമങ്ങൾ വഹിച്ച പങ്കും പ്രധാനമാണ്.അവരുൾപ്പടെ സമ്മേളന വിജയത്തിന്റെ സഹായസഹകരണങ്ങൾ നൽകിയ എല്ലാവർക്കും നന്ദി.

പുതിയ ജില്ലാ കമ്മറ്റിയിലേക്കും തൃശൂരിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിലേ
ക്കുമുള്ള തെരഞ്ഞെടുപ്പുകൾ ഐക്യകണ്ഠനെ ആയിരുന്നു.തികച്ചും ഉൾപ്പാർട്ടി ജനാധിപത്യത്തെ അടിസ്ഥാനപ്പെടുത്തിയുള്ള വിമർശനവും സ്വയം വിമർശനവുമാണ് പ്രതിനിധി സമ്മേളനത്തിൽ ഉണ്ടായത്.മറ്റ് പാർട്ടികളിൽ കാണാത്ത ഒരു പ്രത്യേക കൂടിയാണിത്.
ഇത്തരമൊരു പരിശോധനാ രീതിയുടെ ഫലമായി പാർട്ടിയുടെ ദൗർബല്യങ്ങളും പോരായ്മകളും കണ്ടെത്താനായി.

കണ്ണൂർ ജില്ലയിലെ പാർട്ടി രാജ്യത്തെ തന്നെ വിപുലവും കരുത്തുറ്റതുമായ ഒരു ജില്ലാ ഘടകമാണ്.അതുകൊണ്ടു തന്നെ ശത്രുവർഗ്ഗത്തിന്റെ കടുത്ത കടന്നാക്രമണങ്ങളാണ് ജില്ലയിലെ പാർട്ടിക്ക് നേരിടേണ്ടി വന്നത്. എന്നിട്ടും പാർട്ടിക്ക് മുന്നേറാനായി എന്നാണു സമ്മേളനം വിലയിരുത്തിയത്.ഈ മുന്നേറ്റം പാർട്ടിയുടെയാകെ കൂട്ടായ്മയുടെ ഫലമായി ഉണ്ടായതാണ്.എന്നാൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ ചിലർ ഇത് ജില്ലാ സെക്രട്ടറിയുടെ വ്യക്തിപരമായ നേട്ടമായി ചുരുക്കിക്കാണാൻ ശ്രമിച്ചതായി കണ്ടു. ഇത് തെറ്റായ വിലയിരുത്തലാണ്.പാർട്ടി എന്നത് ഒരു കൂട്ടായ്മയാണ്.അത് ഒരു വ്യക്തിയുടെ പേരിൽ മാത്രം ചാർത്തുന്നത് ആശാസ്യമായ പ്രവണതയല്ല.ഇത്തരം തെറ്റായ പ്രവണതകൾക്ക് അടിപ്പെടാതിരിക്കാൻ പാർട്ടിയെ സ്നേഹിക്കുന്ന എല്ലാവരും തയ്യാറാവണം.വ്യക്തിക്ക് പിന്നിലല്ല,പാർട്ടിക്ക് പിന്നിലാണ് ജനങ്ങൾ അണിനിരക്കേണ്ടത്.

http://https://www.facebook.com/pjayarajan.kannur/?hc_ref=ARSxakrLo2SoMnZgO6WN0G17-LXEBlbhZYCjiCXT2Bya9bRvrqRjN2xhJkQMUG4wsrg&fref=nf

error: Content is protected !!