പഴയങ്ങാടി മണ്ടൂരില്‍ വീണ്ടും വാഹനാപകടം.

പഴയങ്ങാടി മണ്ടൂരില്‍ വീണ്ടും വാഹനാപകടം. ഇന്നലെ രാത്രിയാണ് വ്യത്യസ്ഥ സമയങ്ങളിലായി രണ്ട് അപകടങ്ങള്‍ നടന്നത്.രാത്രി 9 മണിയോടെ നാഷണല്‍ പെര്‍മിറ്റ്‌ ലോറിയിടിച്ച് പള്ളിമതിൽ പൂർണ്ണമായും തകർന്നു ഡ്രൈവർക്ക് പരിക്കേറ്റു.10 മണിയോടെ സമീപത്ത് മത്സ്യലോറി കടയിലേക്ക് ഇടിച്ചു കയറി. ഇടിയുടെ ആഘാതത്തില്‍ സമീപത്തെ ഇലട്രിക് പോസ്റ് തകർന്നു. ആളപായം ഉണ്ടായിലെങ്കിലും അപകടത്തിന്‍റെ കാഴ്ച്ച ഭീതി ഉണ്ടാക്കുന്നതാണ്.

മാസങ്ങള്‍ക്ക് മുമ്പാണ് ഇവിടെ സ്വകാര്യ ബസ് പാഞ്ഞുകയറി 4 പേര്‍ മരണപെട്ടത്.തുടര്‍ന്ന് പഴയങ്ങാടി റോഡില്‍ സുരക്ഷ ക്രമീകരണങ്ങള്‍ ഒരിക്കുമെന്ന് അധികൃതര്‍ ഉറപ്പ് നല്കിയിരുന്നു എങ്കിലും, ഇതുവരെ നടപ്പിലാക്കിയിട്ടില്ല.ഇതിനു മുമ്പും ഇവിടെ നിരവധി അപകടങ്ങള്‍ നടന്നിട്ടുണ്ട്.

You may have missed

error: Content is protected !!