ചാല ഗവ:ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക്

1912ല്‍ സ്ഥാപിതമായ ചാല ഗവ:ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അന്താരാഷട്ര നിലവാരത്തിലേക്ക് ഉയരുമ്പോള്‍ ഒരു നാടിന്‍റെ സാമൂഹികവും ,വിദ്യാഭാസ,സാംസ്‌കാരിക മണ്ഡലങ്ങളിലെ ഉന്നമാനവുമാണ് പ്രവര്‍ത്തികമാകുന്നത്.21 കോടി രൂപയുടെ വികസന മാസ്റ്റര്‍പ്ളാനാണ് വിദ്യാലയത്തിന്‍റെ വികസന പ്രവൃത്തിക്കായി സംസ്ഥാന സര്‍ക്കാര്‍ അന്ഗീകരിച്ചത്.നവീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായിവിജയന്‍ നിര്‍വഹിച്ചു.

വിദ്യാലയങ്ങളില്‍ സമഗ്രവികസനത്തിന്‍റെ ഭാഗമായി ഇ ഗവേണന്‍സ് പദ്ധതി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളെയും പരസ്പരം ബന്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.വിദ്യാലയ വികസന സമിതിയിലേക്ക് വിവിധ സ്ഥാപനങ്ങള്‍ ,വ്യക്തികള്‍,വിദ്യാര്‍ഥികള്‍ ,അധ്യാപകര്‍ തുടങ്ങിയവര്‍ നല്‍കിയ സംഭാവനകള്‍ മുഖ്യമന്ത്രി ഏറ്റുവാങ്ങി.

മന്ത്രി രാമചന്ദ്രന്‍ കടന്നപള്ളി അദ്യക്ഷത വഹിച്ചിച്ചു.പി കെ ശ്രീമതി എം പി,ചെമ്പിലോട് ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ ടിവി ലക്ഷ്മി,കടമ്പൂര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ ക്ക് ഗിരീശന്‍,എടക്കാട് ബ്ലൊക്ക് പഞ്ചായത്ത്‌ പ്രസിഡണ്ട്‌ എം സി മോഹനന്‍ ,എന്‍ കെ സതീശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.വിദ്യാലയത്തില്‍ നടപ്പിലാക്കുന്ന “സദ്ഗമയ” പദ്ധതിയുടെ ഉദ്ഘാടനവും ചടങ്ങില്‍ നടന്നു.ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളെ ഉന്നത പഠനത്തിനും ,മത്സര പരീക്ഷകള്‍ക്കും സജ്ജരാക്കുന്ന പദ്ധതിയാണ് സദ്ഗമയ.

error: Content is protected !!