പ്രകൃതിയെ പാഠപുസ്തകമാക്കി ,കാപ്പാട് കൃഷ്ണവിലാസം യുപി സ്കൂള്‍

കളിചിരികള്‍ നിറഞ്ഞ ബാല്യം ,അത് അര്‍ത്ഥപൂര്‍ണമാവണമെങ്കില്‍ കളികളിലൂടെയും ചിരികളിലൂടെയും അവര്‍ പഠിച്ച് വളരണം.ഈ സ്വപനം യാഥാര്‍ത്ഥ്യ മായതിന്‍റെ സന്തോഷത്തിലാണ് കാപ്പാട് കൃഷ്ണവിലാസം യുപി സ്കൂളിലെ വിദ്യാര്‍ഥികളും,അധ്യാപകരും,രക്ഷിതാക്കളും അതിലുപരി നാട്ടുകാരും.സംസ്ഥാന സര്‍ക്കാരിന്‍റെയും ,സ്കൂള്‍ പി.ടി.എയുടെയും,വികസന സമിതിയുടെയും നേതൃത്വത്തിലാണ് സ്കൂളില്‍ പ്രകൃതി മാറ്റങ്ങള്‍ ഒരുക്കിയത്.8ലക്ഷം രൂപ ചിലവില്‍ വികസന സമിതി നിര്‍മിച്ച ജനനി ഓപ്പണ്‍ എയര്‍ സ്കൂള്‍ ഓഡിറ്റോറിയവും,150000
രൂപ ചിലവഴിച്ച് പിടിഎ നിര്‍മിച്ച “കളികൂട്”ജൈവപാര്‍ക്കും മന്ത്രി കടന്നപള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

പ്രകൃതിയെ പാഠപുസ്തകമാക്കി പഠനപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കുന്നതിന് ജൈവപന്തല്‍, വൃത്തം,സമചതുരം, ത്രികോണം തുടങ്ങിയ ഗണിതരൂപങ്ങളാല്‍ നിര്‍മിച്ച കുളങ്ങള്‍, വിവിധതരം ചെടികള്‍ അവയുടെ ശാസ്ത്രീയ നാമങ്ങള്‍, കിളിക്കൂടുകള്‍, മനം കവരുന്ന ദൃശ്യങ്ങള്‍ തുടങ്ങിയവ പാര്‍ക്കിന്റെ സവിശേഷതകളില്‍ ചിലത് മാത്രം.

ഭാവിയില്‍ പാര്‍ക്ക് വിപുലെകരിക്കുന്നതിനുള്ള ഒരുക്കങ്ങളും ഇവര്‍ ഇപ്പോഴേ നടത്തുന്നുണ്ട്. വള്ളികളായി വളരുന്ന ചെടികള്‍ക്ക് വേണ്ടി കൂടാരം ഒരുക്കാനും,ശിശുസൗഹൃദമായ മറ്റ് പദ്ധതികള്‍ പൂര്തീകരിക്കാനും ഉള്ള ശ്രമങ്ങളിലാണ് സംഘാടകര്‍ .

error: Content is protected !!