പാറ്റൂര്‍ കേസ്; എഫ്ഐആറില്‍ വ്യക്തത വരുത്തണമെന്ന് ഹൈക്കോടതി

പാറ്റൂർ ഭൂമി കൈയ്യേറ്റ കേസിലെ എഫ്ഐആറിൽ വ്യക്തത വരുത്തണം എന്ന് വിജിലൻസിനോട് ഹൈക്കോടതി. ജലവിഭവ അതോറിറ്റിയുടെ ഭൂമി സംബന്ധിച്ച കാര്യത്തിൽ വിജിലൻസ് വ്യക്തത വരുത്തിയിട്ടില്ല. ഇക്കാര്യത്തിൽ വിശദീകരണം നൽകണം എന്നും ഹൈക്കോടതി നിർദേശിച്ചു. അടുത്ത ആഴ്ച വിശദീകരണം നൽകാം എന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. പാറ്റൂർ കേസിൽ വിജിലൻസ് എഫ്ഐആർ റദ്ദാക്കണം എന്നാവശ്യപ്പെട്ട് മുൻ ചീഫ് സെക്രട്ടറി ഇകെ ഭരത് ഭൂഷൺ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. എഫ്ഐആറിൽ വ്യക്തത വരുത്തിയ ശേഷം ഹർജിയിൽ ഹൈക്കോടതി വാദം കേൾക്കും.

error: Content is protected !!