പി ജയരാജന്‍ തന്നെ നയിക്കും

കണ്ണൂരിലെ സി പി എമ്മിന്‍റെ അമരക്കാരനായി ഇത് മൂന്നാം തവണയാണ് പി ജയരാജന്‍ എത്തുന്നത്‌ . എതിരഭിപ്രായം ഇല്ലാതെയാണ് സമ്മേളനം പി ജയരാജനെ തിരഞ്ഞെടുത്തത്.2010 ല്‍കൂത്തുപറമ്പ് സമ്മേളനത്തിലാണ് ആദ്യം പി ജയരാജനെ സെക്രട്ടറി ആയി തിരഞ്ഞെടുക്കുന്നത്.എന്നാല്‍ പി ശശിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയപ്പോള്‍ പി ജയരാജന്‍ ,താത്കാലിക ചുമതല വഹിച്ചു.കൂത്തുപറമ്പ് സമ്മേളനത്തിന് ശേഷം നടന്ന പയ്യന്നൂര്‍ സമ്മേളനത്തിലും പി ജയരാജന്‍ സെക്രട്ടറി ആയി.

പി ജയരാജന്‍ സെക്രട്ടറി ആയതോടെ ജില്ലയില്‍ സി പി എം എടുത്ത നിലപാടുകള്‍ അണികളില്‍ ഊര്‍ജ്ജം നല്‍കുന്നതായി എന്നാണ് പോതുവയുള്ള വിലയിരുത്തല്‍ .പാര്‍ട്ടിയുമായി അകന്നു നില്‍കുന്നവരെ ഒപ്പം നിര്‍ത്താനും,എതിര്‍ പാളയത്തിലുള്ള നേതാക്കളെയടക്കം പാര്‍ട്ടിയിലേക്ക് കൊണ്ടുവരാനും പി ജയരാജന് സാധിച്ചു.ജില്ലയില്‍ പലയിടത്തും ബിജെപി ,ആര്‍ എസ് എസ്,മുസ്ലീം ലീഗ്ഫ്, കോണ്‍ഗ്രസ്‌ നേതാക്കളെയും പ്രവര്‍ത്തകരെയും പാര്‍ട്ടിയിലേക്ക് കൊണ്ടുവന്നതിന്‍റെ ബുദ്ധികേന്ദ്രം പി ജയരാജന്‍ ആണെന്നതാണ് പാര്‍ട്ടി അണികള്‍ വിശ്വസിക്കുന്നത്.കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഭരണം പിടിക്കുന്നതില്‍ നിര്‍ണായക തീരുമാനവും പി ജയരാജന്‍റെതാണെന്നും,കൊണ്ഗ്രെസ് വിമതന്‍ പി കെ രാഗേഷിനെ ഒപ്പം നിര്‍ത്താനുള്ള തീരുമാനവും പി ജയരാജന്‍ ബുദ്ധിയാണെന്നും അന്നുതന്നെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയിരുന്നു.

ആര്‍ എസ് എസ് നേതാവ് ഒ കെ വാസു.അശോകന്‍ ,ലീഗ് നേതാവ് മൂസാന്‍കുട്ടി എന്നിവരെ പാര്‍ടിയിലേക്ക് കൊണ്ടുവന്നതിനോപ്പം എതിര്‍ പാളയത്തില്‍ സി പിഎമ്മിന് വേരോട്ടം ഉണ്ടാക്കാനും പി ജയരജനായി.ആര്‍എസ്എസ് കേന്ദ്രമായിരുന്ന കണ്ണൂര്‍ അമ്പാടിമുക്ക്,ചെറുവാഞ്ചേരി,ലീഗ് കേന്ദ്രമായിരുന്ന കണ്ണൂര്‍സിറ്റി,നടുവില്‍ എന്നിവിടങ്ങളില്‍ പാര്‍ട്ടിക്ക് ശക്തമായ മുന്നേറ്റം നടത്താനായി.ഇത്തരം ഇടപെടലുകള്‍ പാര്‍ട്ടി പ്രവര്‍ത്തകരായ യുവാക്കളില്‍ പി ജയരാജന്‍ ആവേശമായി.കണ്ണൂരിലെ ഗ്രാമങ്ങളില്‍ പിജെ കൂട്ടായ്മകള്‍ ഉണ്ടായി എന്നതും ,സോഷ്യല്‍ മീഡിയകളില്‍ പി ജെ ആവേശമായതും,പാര്‍ട്ടികുള്ളില്‍ തന്നെ ചര്‍ച്ചയായി.

കീഴാറ്റൂര്‍ വയല്‍കിളി സമരത്തില്‍ പാര്‍ട്ടി കൈകൊണ്ട നിലപാടും പി ജയരാജന്‍റെ നേത്രുത്വത്തില്‍ നടന്ന അനുരഞ്ജന ശ്രമങ്ങളും വിജയം കണ്ടു എന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.അരിയില്‍ ശുകൂര്‍ ,കതിരൂര്‍ മനോജ്‌ വധകേസുകള്‍ പി ജയരാജനെതിരെ വന്നപ്പോള്‍ ,അണികള്‍ പി ജയരാജന് പിന്തുണ നല്‍കി.

ഇവയെല്ലാം പി ജയരാജനെ വീണ്ടും തിരഞ്ഞെടുക്കുന്നത്തിനു കാരണമായി…

error: Content is protected !!