ശബരിമല പേരുമാറ്റം , നിയമനടപടിയുമായി അജയ് തറയില്‍

ശബരിമല ക്ഷേത്രത്തിന്റെ പേര് മാറ്റത്തില്‍ നിയമനടപടിക്കൊരുങ്ങി അജയ് തറയിൽ. മുൻ ബോർഡിന്റെ തീരുമാനം മാറ്റിയ പുതിയ ബോർഡിന്റെ നടപടി അജ്ഞത കൊണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം അജയ് തറയിൽ വിശദമാക്കി. ലഭ്യമായ ഒരു രേഖയിലും ധർമ്മശാസ്ത ക്ഷേത്രം എന്നില്ല. മുൻ ബോർഡിന്റെ തീരുമാനം കൃത്യമായ പഠനത്തിന്റെ അടിസ്ഥാനത്തിലാണെന്നും അജയ് തറയില്‍ വിശദമാക്കി.

അയ്യപ്പനും, ധർമ്മശാസ്താവും രണ്ട് വിശ്വാസങ്ങളാണെന്നു അജയ് തറയില്‍ കൂട്ടിച്ചേര്‍ത്തു. ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തിൽ സുപ്രീം കോടതിയിലെ സർക്കാർ വാദത്തിന് ബലം പകരാനാണ് പേര് മാറ്റമെന്നും അജയ് തറയിൽ ആരോപിച്ചു. അയ്യപ്പൻ ശബരിമലയിൽ മാത്രമാണുള്ളതെന്നും ധർമ്മശാസ്താവ് എല്ലായിടത്തുമുണ്ടെന്നും അജയ് തറയില്‍ പറഞ്ഞു. തീരുമാനത്തിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് അജയ് തറയിൽ പ്രതികരിച്ചു.

error: Content is protected !!