കൊലപാതകത്തിൽ ബി ജെ പി ക്ക്‌ ഇരട്ടത്താപ്പോ?

പേരാവൂരിലെ എ ബി വി പി പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതികൾ പിടിയിലായിട്ടും പ്രതികളുടെ രാഷ്ട്രീയം മറച്ചു വച്ച് ബി ജെ പി. ആക്രമം നടന്ന് ഒരു മണിക്കൂറിനുള്ളിൽ തന്നെ എസ് ഡി പി ഐ പ്രവർത്തകാരായ നാല് പേരെ പോലീസ് പിടികൂടുകയും ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു.ആക്രമത്തിന് ഉപയോഗിച്ച വാഹനം സഹിതമാണ് ഇവർ പിടിയിലായത്.അതേ സമയം ആർ എസ് എസ് മുഖപത്രമായ ജന്മഭൂമി ഉൾപ്പെടെയുള്ള മാധ്യമങ്ങൾ ആർ എസ് എസ് പ്രവർത്തകൻ കൊല്ലപ്പെട്ടു എന്നു മാത്രമാണ് വാർത്ത നല്കിയത്.

പ്രതിസ്ഥാനത്ത് സി പി എം പ്രവർത്തകർ വരുമ്പോൾ പ്രതികരിക്കാൻ കാണിക്കുന്ന ആർജ്ജവം ഇപ്പോൾ ബി ജെ പി നേതൃത്വം കാണിക്കുന്നില്ലെന്ന ആക്ഷേപം ബി ജെ പി പ്രവർത്തകർക്ക് ഇടയിലും ചർച്ചയാവുന്നുണ്ട്.സി പി എം സൈബർ വിങ്ങുകളും സമാനആക്ഷേപവുമായി രംഗത്തുണ്ട്.

error: Content is protected !!