എബിവിപി പ്രവർത്തകന്‍റെ കൊലപാതകം : പ്രതികള്‍ക്ക് ഐഎസ് ബന്ധമെന്ന് കുമ്മനം

കണ്ണൂർ കൂത്തുപറമ്പില്‍ എബിവിപി പ്രവർത്തകൻ കൊലചെയ്യപ്പെട്ടതിനു പിന്നിലെ പ്രതികൾക്ക് ഐഎസ് ബന്ധമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ഐഎസ് ഭീകരപ്രവർത്തനത്തിന്‍റെ കേന്ദ്രമായി കണ്ണൂർ മാറിയിരിക്കുകയാണെന്നും കുമ്മനം പറഞ്ഞു.

പൗരന്‍റെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടിരിക്കുകയാണ്. എൽഡിഎഫ് ഭരണത്തിലെത്തിയശേഷം നടക്കുന്ന ആറാമത്തെ രാഷ്ട്രീയ കൊലപാതകമാണിതെന്നും കുമ്മനം പറഞ്ഞു.

error: Content is protected !!