ദൃശ്യങ്ങളുടെ പകര്‍പ്പ് വേണമെന്ന ദിലീപിന്‍റെ ഹര്‍ജി ഇന്ന് പരിഗണിക്കും

നടിയെ ആക്രമിച്ച ദൃശ്യങ്ങളുടെ പകര്‍പ്പ് വേണമെന്ന ദിലീപിന്‍റെ ഹര്‍ജി ഇന്ന് അങ്കമാലി മജിസ്ട്രേറ്റ് കോടതി പരിഗണിക്കും. കുറ്റപത്രത്തോടൊപ്പമുള്ള രേഖകള്‍ വേണമെന്ന മറ്റൊരു ഹര്‍ജിയും കോടതിയുടെ പരിഗണനയിലുണ്ട്. നടിയുടെ സ്വകാര്യതയെ സംബന്ധിക്കുന്ന വിഷയം പ്രതിഭാഗം ദുരുപയോഗം ചെയ്യുമെന്നതിനാല്‍ ദൃശ്യങ്ങള്‍ വിട്ടുനല്‍കരുതെന്ന നിലപാട് കോടതിയെ അറിയിക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. പൊലീസ് സമര്‍പ്പിച്ച രേഖകള്‍ പ്രതിഭാഗത്തിന്‍റെ അവകാശമെന്നാണ് ദിലീപിന്‍റെ വാദം. ദൃശ്യങ്ങളിലുള്ളത് പ്രൊസിക്യൂഷന്‍ പറയുന്നത് പോലെയല്ലെന്നും പ്രതിഭാഗം വാദിക്കുന്നു.

അതിനിടെ നടിയെ ആക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന പ്രധാനപ്രതി പൾസർ സുനിയുടെ റിമാൻഡ് കാലാവധി വീണ്ടും നീട്ടി. ഈ മാസം 24വരെയാണ് അങ്കമാലി ജുഡീഷൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് നീട്ടിയത്.

error: Content is protected !!