കീഴാറ്റൂർ സമരം 11പേരെ സിപിഎം പുറത്താക്കി

കീഴാറ്റൂർ സമരത്തില്‍ വയൽക്കിളികൾക്ക് ഒപ്പം നിന്ന 11 പേരെ സിപിഎം പുറത്താക്കി. കീഴാറ്റൂർ വടക്ക്, സെൻട്രൽ ബ്രാഞ്ചുകളിലാണ് നടപടി. ഇവരോട് പാർട്ടി നേരത്തെ വിശദീകരണം തേടിയിരുന്നു.

നേരത്തെ കണ്ണൂര്‍ കീഴാറ്റൂരിലെ വയല്‍ കിളികള്‍ പോലീസിന്റെ വിലക്ക് ലംഘിച്ച് പരിസ്ഥിതി സെമിനാറും സമര വാര്‍ഷികാഘോഷവും സംഘടിപ്പിച്ചിരുന്നു‍. സിപിഐ സംസ്ഥാന നിര്‍വാഹകസമിതി അംഗം പി.പ്രസാദായിരുന്നു സെമിനാര്‍ ഉദ്ഘാടനം ചെയ്തത്. കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പേരിലാണ് വയല്‍ക്കിളികളുടെ പരിപാടി പൊലീസ് വിലക്കിയത്.

വിലക്കുകള്‍ കൊണ്ട് ജനകീയ സമരത്തെ തടയാനാകില്ലെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത സിപിഐ സംസ്ഥാന നിര്‍വാഹക സമിതിയംഗം പി.പ്രസാദ് പറഞ്ഞിരുന്നു. കീഴാറ്റൂരില്‍ ബൈപ്പാസ് നിര്‍മ്മാണവുമായി മുന്നോട്ടുപോയാല്‍ സമരം ശക്തമാക്കുമെന്ന വ്യക്തമായ സൂചനയാണ് വിലക്ക് മറികടന്ന് പരിപാടി സംഘടിപ്പിച്ചതിലൂടെ വയല്‍കിളികള്‍ നല്‍കിയത്.

error: Content is protected !!