എം.കെ മുനീർ ലോക കേരള സഭ ബഹിഷ്ക്കരിച്ചു

പ്രതിപക്ഷ ഉപനേതാവ് എം.കെ.മുനീർ ലോക കേരളസഭ ബഹിഷ്കരിച്ചു. ഇരിപ്പിടം ഒരുക്കുന്നതിൽ വീഴ്ച സംഭവിച്ചെന്ന് ആരോപിച്ചായിരുന്നു മുനീർ സഭ ബഹിഷ്കരിച്ചത്. വ്യവസായികൾക്കും പിന്നിലായി മുനീറിന് സീറ്റ് ഒരുക്കിയതിൽ പ്രതിഷേധിച്ചായിരുന്നു സഭ ബഹിഷ്കരിച്ചത്.

കക്ഷി നേതാവ് എന്ന സ്ഥാനം ചെറുതാകാൻ പാടില്ലെന്നും അതിനാലാണ് സഭ ബഹിഷ്കരിച്ചതെന്നും മുനീർ പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രിക്കും സ്പീക്കർക്കും പരാതി നൽകുമെന്നും മുനീർ പറഞ്ഞു.

കേരള വികസനത്തിന് പ്രവാസികളുടെ പങ്ക് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോക കേരളസഭയ്ക്ക് ഇന്ന് തുടക്കം കുറിക്കുന്നത്. ജനപ്രതിനിധികളും പ്രവാസി പ്രതിനിധികളും വിവിധ രംഗത്തെ വിദഗ്ധരും സഭയിൽ പങ്കെടുക്കും. രണ്ട് ദിവസം നീണ്ടു നിൽക്കുന്ന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

error: Content is protected !!