കോവളത്ത് മദ്യപാന സംഘങ്ങൾ ഏറ്റുമുട്ടി ഒരാൾക്ക് കുത്തേറ്റു
കോവളത്ത് മദ്യപസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി. ഒരാൾക്ക് കുത്തേറ്റു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോവളം നീലകണ്ഠ കോളനിയിൽ അഭിലാഷ് (32) നാണ് പരിക്കേറ്റത്. കത്തികൊണ്ട് ഞെഞ്ചിൽ ആഴത്തിൽ മുറിവേറ്റ അഭിലാഷിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുലർച്ചെ ഒന്നോടെ കോവളം പാലസ് ജംഗഷനിലായിരുന്നു സംഭവം. കൂട്ടം ചേർന്ന് മദ്യപിച്ച ശേഷം സംഘം തമ്മിൽ തല്ലുകയായിരുന്നുവെന്ന് കോവളം പോലീസ് അറിയിച്ചു. യുവാവ് അപകടനില തരണം ചെയ്തതായും പോലീസ് അറിയിച്ചു. ഒളിവിൽ പോയവർക്കായി അന്വേഷണം ആരംഭിച്ചതായി എസ്ഐ അജിത്കുമാർ പറഞ്ഞു.