പ്രഥമ ലോക കേരളസഭ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

പ്രഥമ ലോക കേരളസഭ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കേരള വികസനത്തിന് പ്രവാസികളുടെ പങ്ക് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോക കേരളസഭയ്ക്കു നിയമസഭയിൽ തുടക്കം കുറിച്ചത്.

ജനപ്രതിനിധികളും പ്രവാസി പ്രതിനിധികളും വിവിധ രംഗത്തെ വിദഗ്ധരും ഉൾപ്പെടെ 351 അംഗങ്ങളാണ് സഭയിൽ പങ്കെടുക്കുന്നത്. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

ലോകമെങ്ങുമുള്ള മലയാളികൾക്ക് കേരളത്തിന്‍റെ വികസനത്തിൽ അർത്ഥപൂർണമായ പങ്കാളിത്തത്തിന് പൊതുവേദി ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ലോക കേരളസഭയ്ക്കു തുടക്കം കുറിച്ചത്.

error: Content is protected !!