കള്ളവോട്ട് കേസ് കൂടുതല്‍ സാക്ഷികളുമായി കെ സുരേന്ദ്രന്‍

മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തു നൽകിയ ഹർജിയിൽ 26 സാക്ഷികളുടെ പട്ടിക കൂടി ബിജെപി സ്ഥാനാർഥി ആയിരുന്ന കെ സുരേന്ദ്രൻ ഹാജരാക്കി. നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് ഇവർക്ക് നോട്ടീസ് അയക്കാൻ ഹൈക്കോടതി നിർദേശിച്ചു.

ഹർജി 22ന് വീണ്ടും പരിഗണിക്കും. കൂടുതൽ സാക്ഷികൾ ഉണ്ടെങ്കിൽ ഹാജരാക്കണമെന്നും ഇല്ലെങ്കിൽ തുടർ നടപടികൾ അവസാനിപ്പിക്കുമെന്നും ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് കള്ളവോട്ട് നടന്നെന്നും തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് കെ സുരേന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചത്

error: Content is protected !!