എട്ട് ലക്ഷം പാര്‍ട്ടി നല്‍കും

ദുരന്തനിവാരണ ഫണ്ടിൽ നിന്നും മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയ്ക്ക് ഫണ്ട് അനുവദിച്ച സംഭവത്തിൽ സിപിഎം ഇടപെടുന്നു. സംഭവം വിവാദമായ പശ്ചാത്തലത്തിൽ ഹെലികോപ്റ്റർ യാത്രയ്ക്ക് ചിലവായ എട്ട് ലക്ഷം രൂപ പാർട്ടി നൽകുമെന്നാണ് സൂചന. ഇത് സംബന്ധിച്ച തീരുമാനം നേതൃത്വം എടുത്തു കഴിഞ്ഞു. വ്യാഴാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം വിഷയം ചർച്ച ചെയ്ത് പണം നൽകാൻ തീരുമാനമെടുക്കും.

സി​​​പി​​​എം തൃ​​​ശൂ​​​ർ ജി​​​ല്ലാ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽനി​​​ന്നു മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​നും തി​​​രി​​​കെ മ​​​ട​​​ങ്ങാ​​​നും മു​​​ഖ്യ​​​മ​​​ന്ത്രി​ ന​​ട​​ത്തി​​യ ഹെ​​​ലി​​​കോ​​​പ്റ്റ​​​ർ യാ​​​ത്ര​​​യ്ക്കു​​​ള്ള തു​​​ക അ​​​നു​​​വ​​​ദി​​​ച്ച​​​തു സം​​​സ്ഥാ​​​ന ദു​​​ര​​​ന്ത​​​നി​​​വാ​​​ര​​​ണ ഫ​​​ണ്ടി​​​ൽ നിന്നാണെന്ന വാർത്ത ചൊവ്വാഴ്ചയാണ് പുറത്തുവന്നത്.

ഇതോടെ രൂക്ഷ വിമർശനമാണ് മുഖ്യമന്ത്രിക്കും സർക്കാരിനും നേരിടേണ്ടി വന്നത്. സംഭവത്തിൽ പ്രതിപക്ഷം കടുത്ത എതിർപ്പും രേഖപ്പെടുത്തിയിരുന്നു. ഇതിനിടെ ഹെലികോപ്റ്റർ യാത്ര വിവാദമായതോടെ ഉ​​​ത്ത​​​ര​​​വു റ​​​ദ്ദാ​​​ക്കാ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​സ് നി​​​ർ​​​ദേ​​​ശം ന​​​ൽകുകയും ചെയ്തിരുന്നു.

error: Content is protected !!