മമ്മുട്ടിയെ ദിലീപുമായി താരതമ്യം ചെയ്ത് ലേഖനം:പുലിവാല്‌പിടിച്ച് വനിതാ സംഘടന

കസബ വിവാദവുമായി ബന്ധപ്പെട്ട് മമ്മൂട്ടിയെ വിമര്‍ശിക്കുകയും ദിലീപിന്റെ പ്രവൃത്തിക്കൊപ്പം താരതമ്യം ചെയ്യുകയും ചെയ്ത ലേഖനം ഫെയ്‌സ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്ത വിമന്‍ ഇന്‍ സിനിമാ കളക്ടീവ് പുലിവാല് പിടിച്ചു. ഇന്നലെ വൈകിട്ട് പോസ്റ്റ് ചെയ്ത ലേഖനത്തിനെതിരെയുള്ള പ്രതികരണങ്ങള്‍ കടുത്ത ഭാഷയിലായതോടെ പേജില്‍നിന്ന് ലേഖനം നീക്കം ചെയ്തു. ഇന്ത്യാടുഡെ ഗ്രൂപ്പിന് കീഴിലുള്ള ഡെയ്‌ലിഓ വെബ്‌സൈറ്റിലാണ് ലേഖനം വന്നത്.

2017 എന്നത് സിനിമാലോകത്തിന് വളരെ അര്‍ത്ഥവത്തായ വര്‍ഷമായിരുന്നു. മലയാളസിനിമയെ സംബന്ധിച്ചടത്തോളം ഒരു ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ വര്‍ഷമായിരുന്നു. സ്വാതന്ത്ര്യവും ജനാധിപത്യവും തുല്യതയും ഉറപ്പുവരുത്തുന്ന രീതിയിലാകട്ടെ ആ ഉയര്‍ത്തെഴുന്നേല്‍പ്പും വിമര്‍ശനങ്ങളും ചെന്നെത്തേണ്ടതെന്ന് ഞങ്ങള്‍ ആശംസിക്കുന്നു’ ഈ അടികുറിപ്പോടെയാണ് വനിതാ സംഘടനയുടെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തതത്

error: Content is protected !!