ശബരിമല ക്ഷേത്രത്തിന്‍റെ പേര് മാറ്റുന്നു

ശബരിമല ക്ഷേത്രത്തിന്റെ പേര് വീണ്ടും മാറ്റുന്നു. ശബരിമല ശ്രീ അയ്യപ്പസ്വാമിയെന്ന പേര് മാറ്റി ശബരിമല ശ്രീധര്‍മശാസ്ത്ര ക്ഷേത്രമെന്ന പഴയ പേര് വീണ്ടും നല്‍കാനാണ് തീരുമാനം.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ പത്തിനാണ് ക്ഷേത്രത്തിന്റെ പേര് മാറ്റി ശബരിമല ശ്രി അയ്യപ്പസ്വാമിക്ഷേത്രം എന്നാക്കിയതായി തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉത്തരവ് ഇറക്കിയത്. ഒക്ടോബര്‍ അഞ്ചാം തിയതി ചേര്‍ന്ന ബോര്‍ഡ് യോഗത്തിന്റെ തിരുമാനമായാട്ടാണ് ഉത്തരവ് പുറത്ത് ഇറങ്ങിയിരിക്കുന്നത്. തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ നിരവധി ശ്രീധര്‍മ്മശാസ്താ ക്ഷേത്രങ്ങള്‍ ഉണ്ടെങ്കിലും ഒരു അയ്യപ്പസ്വാമിക്ഷേത്രം മാത്രമാണ് ഉള്ളതെന്നും അത് ശബരിമല അയ്യപ്പസ്വാമി ക്ഷേത്രം അണെന്നും ഉത്തരവില്‍ പറയുന്നു.

നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ദൈവഹിത പ്രകാരമുള്ള തന്റെ ദൌത്യങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം അയ്യപ്പസ്വാമി ശബരിമലയില്‍ ചെന്ന് വിലയംപ്രാപിക്കുക വഴി ശബരിമല ശ്രീ ധര്‍മശാസ്താക്ഷേത്രം ശ്രീ അയ്യപ്പസ്വാമി ക്ഷേത്രമായി മാറിയെന്ന ഐതിഹ്യവും അന്ന് പുറത്തിറക്കിയ ഉത്തരവില്‍ ചേര്‍ത്തിട്ടുണ്ടായിരുന്നു.

error: Content is protected !!