അഗസ്ത്യാര്‍കൂടത്തില്‍ സ്ത്രീകള്‍ക്ക് വിലക്ക്

അഗസ്ത്യാര്‍കൂടത്തില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നത് വിലക്കി വനം വകുപ്പിന്‍റെ പുതിയ സര്‍ക്കുലര്‍. സംസ്ഥാനത്തെ പ്രധാനപ്പെട്ട ട്രക്കിംഗ് പ്രദേശങ്ങളില്‍ ഒന്നായ ഇവിടെ എല്ലാ വര്‍ഷവും വാര്‍ഷിക ട്രക്കിംഗ് നടത്താറുണ്ട്. എന്നാല്‍ വനം വകുപ്പിന്‍റെ പുതിയ സര്‍ക്കുലര്‍ പ്രകാരം 14 വയസ് കഴിഞ്ഞ ആണുങ്ങള്‍ക്ക് മാത്രമേ പ്രേവശനമുള്ളു.

മല കയറാനുള്ള അനുമതി ഹൈക്കോടതിയില്‍ നിന്നും സ്ത്രീകള്‍ നേടിയിട്ടുണ്ട്. എന്നാല്‍ ഹൈക്കോടതിയില്‍ നിന്ന് ഇത്തരത്തിലുള്ള നിര്‍ദ്ദേശം തങ്ങള്‍ക്ക് ലഭ്യമായിട്ടില്ലെന്നാണ് വനം വകുപ്പ് പറയുന്നത്. ഈ വര്‍ഷം ജനുവരി 14 നാണ് വാര്‍ഷിക ട്രക്കിംഗ് ഇവിടെ ആരംഭിക്കുക. വനം വകുപ്പിന്‍റെ സര്‍ക്കുലറിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് വനിതാ കൗണ്‍സില്‍ സംഘടനകള്‍.

error: Content is protected !!