മലപ്പുറത്ത് എ.ടി.എം തകർത്തു

മലപ്പുറം രാമപുരത്ത് എ.ടി.എം തകർത്ത നിലയിൽ. ദേശിയപാതയോരത്തെ കാനറാ ബാങ്കിന്റെ എ.ടി.എം തകർത്താണ് മോഷണശ്രമം. സി.സി.ടി.വികളിൽ കരി ഓയിൽ തേച്ച ശേഷമാണ് കളളൻ അകത്തു കടന്നത്.. എ ടി എം കൗണ്ടർ പൂർണമായും തകർത്ത നിലയിലാണ്. പണം പിൻവലിക്കുന്ന യന്ത്രംതകർത്തെങ്കിലുംപണംനഷ്ടമായില്ലെന്നാണ് സൂചന. മലപ്പുറത്ത് ഒരാഴ്ചക്കുള്ളിൽ ഇത് രണ്ടാം തവണയാണ് എ.ടി.എം തകർത്ത സംഭവം നടക്കുന്നത്.

error: Content is protected !!