സുപ്രീംകോടതി തർക്കം ഫുൾകോർട്ട് പരിഹരിക്കും…..

സുപ്രീംകോടതിയിൽ ചീഫ് ജസ്റ്റീസും മുതിർന്ന് ജഡ്ജിമാരും തമ്മിലുണ്ടായ തർക്കം ഫുൾകോർട്ട് വിളിച്ച് പരിഹരിക്കാൻ ധാരണയായതായി റിപ്പോർട്ട്. ബുധനാഴ്ച ചീഫ് ജസ്റ്റീസ് ദീപക് മിശ്ര ഇത് സംബന്ധിച്ച അന്തിമ തീരുമാനമെടുക്കും.

ചീഫ് ജസ്റ്റീസിനെതിരേ പരസ്യ വിമർശനം ഉന്നയിച്ച നാല് ജഡ്ജിമാരുമായും അദ്ദേഹം ഇന്ന് രാവിലെ അനൗദ്യോഗിക ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഫുൾകോർട്ട് വിളിക്കാൻ ധാരണയായത്. വിഷയം ഫുൾകോർട്ട് വിളിച്ച് പരിഹരിക്കണമെന്ന് ബാർ അസോസിയേഷൻ ഉൾപ്പടെ ആവശ്യപ്പെട്ടിരുന്നു.

ജസ്റ്റീസുമാരായ ജെ.ചെലമേശ്വർ, കുര്യൻ ജോസഫ്, മദൻ ബി. ലോകൂർ, രഞ്ജൻ ഗോഗോയ് എന്നിവരാണ് കഴിഞ്ഞ ദിവസം വാർത്താസമ്മേളനം വിളിച്ച് ചീഫ് ജസ്റ്റീസിനെതിരായ അതൃപ്തി പരസ്യമാക്കിയത്. വിഷയത്തിൽ ജഡ്ജിമാർ രണ്ടു തട്ടിലായതോടെ സുപ്രീംകോടതിയുടെ പ്രവർത്തനവും തടസപ്പെട്ടിരുന്നു.

error: Content is protected !!