പത്മാവത് സിനിമക്കെതിരെ മുസ്ലീം സംഘടനകളും

പത്മാവത് സിനിമയും അതിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും പുതിയ തലങ്ങളിലേക്ക് നീങ്ങുകയാണ്. ഒടുവിലിതാ മുസ്ലീം സംഘടനകളും പത്മാവിനെതിരെ രംഗത്തു വന്നിരിക്കുന്നു. മുസ്ലീങ്ങള്‍ ആരും ഈ സിനിമ കാണരുതെന്ന പ്രസ്താവനയുമായി എ.ഐ.എം. പ്രസിഡന്റ് അസാസുദ്ദീന്‍ ഒവൈസിയാണ് സിനിമക്കെതിരെ രംഗത്തു വന്നിരിക്കുന്നത്.

പത്മാവത് സിനിമ വെറും അസംബന്ധം ആണെന്നും മുസ്ലീങ്ങള്‍ ഈ സിനിമ കാണരുതെന്നും ഒവൈസി പറഞ്ഞു. ദൈവം മനുഷ്യരെ സൃഷ്ടിക്കുന്നത് രണ്ടര മണിക്കൂര്‍ സിനിമ കണ്ടു നശിപ്പിക്കാനല്ല. മുസ്ലീങ്ങള്‍ ഈ സിനിമ കണ്ടു സമയം കളയരുത് അദ്ദേഹം പറഞ്ഞു. മുത്തലാഖ് നിരോധിച്ചപ്പോള്‍ പ്രധാനമന്ത്രി ആരോടും ആലോചിച്ചില്ല. പക്ഷെ ഈ സിനിമ കാണാന്‍ 12 അംഗ സമിതിയെ നിയോഗിച്ചു. ഇത് അനീതിയാണെന്നും ഒവൈസി പറഞ്ഞു. ഹൈദരാബാദില്‍ നിന്നുമുള്ള എം.പി കൂടിയാണ് ഒവൈസി.

ചിത്രത്തിനെതിരെ വന്‍ പ്രതിക്ഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ രാജസ്ഥാന്‍, ഹരിയാന, ഗുജറാത്ത്, മധ്യ പ്രദേശേ എന്നിവിടങ്ങളില്‍ ചിത്രം നിരോധിച്ചിരുന്നു. എന്നാല്‍ നിരോധനം നീക്കണമെന്ന ആവശ്യപ്പെട്ട് നിര്‍മാതാക്കളായ വിയകോം നല്‍കിയ ഹര്‍ജി പരിഗണിച്ച സൂപ്രീം കോടതി ഈ നിരോധനം കഴിഞ്ഞ ദിവസം സ്റ്റേ ചെയ്തിരുന്നു.

error: Content is protected !!