കെ എസ് ആര്‍ ടിസിക്ക് ആശ്വാസം,പ്രതിദിന വരുമാനത്തിൽ റെക്കോർഡ് നേട്ടം

കെഎസ്ആര്‍ടിസിക്ക് പ്രതിദിന വരുമാനത്തിൽ റെക്കോർഡ് നേട്ടം. ഇന്നലെ ഒരുദിവസം മാത്രം 7.44 കോടിരൂപയാണ് വരുമാനം. പെൻഷൻ പ്രതിസന്ധിയും ഡീസൽ ക്ഷാമവും വലയ്ക്കുമ്പോൾ കെഎസ്ആർടിസിക്ക് നേരിയ ആശ്വാസമാവുകയാണ് ഈ നേട്ടം. ഇതുവരെയുള്ള ഏറ്റവും വലിയ പ്രതിദിന വരുമാനം ഡിസംബർ 23 നായിരുന്നു. അന്നത്തെ കളക്ഷൻ 7.18കോടിരൂപയാണ്. ഈ റെക്കോർഡാണ് ഇന്നലെ മറികടന്നത്.

തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ മാത്രം തിങ്കളാഴ്ച കിട്ടിയത് 1.69 കോടി രൂപയാണ്. ശബരിമല തീർത്ഥാടകരുടെ എണ്ണംകൂടിയതാണ് റെക്കോര്‍ഡ് കളക്ഷന് പ്രധാന കാരണം. ഒപ്പം തമിഴ്‌നാട് സര്‍ക്കാരിനു കീഴിലുള്ള ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷൻ പണിമുക്കിലായതോടെ അന്തർസംസ്ഥാന യാത്രക്കാർ കൂടുതൽ കെഎസ്ആര്‍ടിസിയെ ആശ്രയിച്ചു. കഴിഞ്ഞമാസം ഒരു ദിവസം ശരാശരി ആറരക്കോടി രൂപ ടിക്കറ്റ് വരുമാനമായി കിട്ടി. യാത്രക്കാരുടെ എണ്ണത്തിലും വർദ്ധനയുണ്ട്, 31ലക്ഷം പേർ കെഎസ്ആര്‍ടിസിയെ ദിവസവും ആശ്രയിക്കുന്നെന്നാണ് കണക്ക്.

error: Content is protected !!