കണ്ണൂരില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍റെ വീടിനുനേരെ ബോംബേറ്
ഇരിട്ടി നടുവനാട് മണ്ഡലം ശാരീരിക് ശിക്ഷണ്‍ പ്രമുഖ് വിഷ്ണുവിന്റെ വീടിന് നേരെയാണ് പുലര്‍ച്ചെ മൂന്ന് മണിയോടെ ബോംബേറുണ്ടായത്. ബോംബേറില്‍ വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. പോലീസും ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
ഏതാനും മാസങ്ങളായി കണ്ണൂരില്‍ ബിജെപി ,സിപിഎം സംഘര്‍ഷം നടക്കുകയാണ്.അതുകൊണ്ടുതന്നെ പ്രദേശത്ത് പോലീസ് കാവല്‍ ഏര്‍പ്പെടുത്തി.