സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് തിരി തെളിഞ്ഞു

കലയുടെ മാമാങ്കത്തിന് ഇന്ന് തുടക്കം. അടുത്ത അഞ്ചു നാൾ തൃശൂരിനു സംസ്ഥാന സ്കൂൾ കലയുടെ ഉത്സവനാളുകളാണ്.
10ന് കലോത്സവം കൊടിയിറങ്ങുംവരെ എല്ലാ കണ്ണുകളും ഇനി തൃശൂരിലേക്ക്. 2008നു ശേഷം ആദ്യമായി പരിഷ്കരിച്ച മാന്വൽ പ്രകാരം നടക്കുന്ന കലോത്സവമാണ് ഇത്തവണത്തേത്. 24 വേദികളിലായി 234 ഇനങ്ങളിൽ 8954 മത്സരാർഥികൾ മാറ്റുരയ്ക്കും. അപ്പീലിലൂടെ എത്തുന്നവരെ കൂടി ഉൾപ്പെടുത്തിയാൽ മത്സരാർഥികളുടെ എണ്ണം 12,000 കടക്കുമെന്നാണു സൂചന.

ഇന്നു രാവിലെ 8.45ന് കലോത്സവ നഗരിയിൽ കേളികൊട്ടുയര്‍ന്നു. 9.30 വരെ തെക്കേ ഗോപുരനടയിലെ 12 മരച്ചുവടുകളിൽ 14 കലാരൂപങ്ങൾ അരങ്ങേറി. പ്രധാന വേദിക്കു മുൻപിൽ 1000 കുട്ടികള്‍ മെഗാ തിരുവാതിര അവതരിപ്പിച്ചു.

കലോത്സവം ഉദ്ഘാടനം ചെയ്യാന്‍ മുഖ്യമന്ത്രി എത്തിയില്ല ,സി​പി​എം കൊ​ല്ലം ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത് കാ​ര​ണ​മെ​ന്ന് വി​ശ​ദീ​ക​ര​ണം.‌ മു​ഖ്യ​മ​ന്ത്രി​യു​ടെ അ​സാ​ന്നി​ധ്യ​ത്തി​ൽ സ്പീ​ക്ക​ർ പി.​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ ക​ലോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെയ്തു.

error: Content is protected !!