കെ കെ ശൈലജയ്ക്കെതിരെ വിജിലന്‍സ് അന്വേഷണം തുടങ്ങി.

കെ കെ ശൈലജയ്ക്കെതിരെ വിജിലന്‍സ് പ്രാഥമികാന്വേഷണം തുടങ്ങി. ചികിത്സാ ചെലവ് അനർഹമായി കൈപറ്റിയെന്ന പരാതിയിലാണ് നടപടി. വിജിലൻസിന്‍റെ സ്പെഷ്യൽ യൂണിറ്റാണ് അന്വേഷണം നടത്തുന്നത്.
കെ.കെ.ശൈലജക്കെതിരെ ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍ വിജിലന്‍സില്‍ പരാതി നല്‍കിയിരുന്നു. മന്ത്രിയുടെയും ഭര്‍ത്താവിന്റെയും ചികിത്സയുടെ കൃത്യതയില്ലാത്ത ബില്ലുകളിലൂടെ സര്‍ക്കാരില്‍ നിന്നും പണം വാങ്ങിയെന്നായിരുന്നു പരാതി. മന്ത്രി അഴിമതി നടത്തിയതായി തെളിഞ്ഞെന്ന് കഴിഞ്ഞ ദിവസം കെ.സുരേന്ദ്രന്‍ ആരോപിച്ചിരുന്നു.

മന്ത്രി സത്യപ്രതിജ്ഞാലംഘനം നടത്തി. ചികിത്സിക്കാതെ പണം എഴുതി വാങ്ങി. വ്യാജരേഖകള്‍ നല്‍കി പണം തട്ടിയെന്നും ആരോഗ്യ മന്ത്രി രാജിവയ്‌ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതിന് ശേഷമാണ് വിജിലന്‍സില്‍ പരാതി നല്‍കിയത്.

error: Content is protected !!