ക്രമസമാധാന പാലനത്തിനുള്ള സംസ്ഥാനതല പുരസ്കാരം കണ്ണൂർ എസ്പിക്ക്

കണ്ണൂർ: ക്രമസമാധാന പാലനത്തിനുള്ള ഡിജിപിയുടെ സംസ്ഥാനതല ബാഡ്ജ് ഓഫ് ഓണർ പുരസ്കാരം ജില്ലാ പൊലീസ് മേധാവി ജി.ശിവവിക്രമിന്. കേരള പൊലീസിലെ 196 പേർക്ക് ഇത്തവണ ഡിജിപിയുടെ ബാഡ്ജ് പ്രഖ്യാപിച്ചതിൽ ക്രമസമാധാനപാലന വിഭാഗത്തിൽ ശിവവിക്രം മാത്രമാണുള്ളത്.

2016ൽ തിരുവനന്തപുരം സിറ്റി പൊലീസിൽ ഡപ്യൂട്ടി കമ്മിഷണറായിരിക്കെ നഗരത്തിലെ ക്രമസമാധാനപാലനത്തിൽ കൈവരിച്ച നേട്ടങ്ങൾ മുൻനിർത്തിയാണ് അംഗീകാരം. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പ്, സെക്രട്ടേറിയറ്റ് മാർച്ചുകൾ, തലസ്ഥാനത്തെ മറ്റു സമരങ്ങൾ, വിവിഐപികളുടെ സന്ദർശനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ക്രമസമാധാനപാലനം കുറ്റമറ്റ രീതിയിൽ നിർവഹിച്ചതാണു ശിവവിക്രമിനെ പുരസ്കാരത്തിന് അർഹനാക്കിയത്

error: Content is protected !!