കണ്ണൂർ കൂടാളിയിൽ ബസ്സിടിച്ച് വൃദ്ധൻ മരിച്ചു

രാവിലെ 10 മണിയോടെ കൂടാളി ഗണപതി മണ്ഡപത്തിന് സമീപമാണ് അപകടം നടന്നത് .റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കു ന്നതിനിടെ കൂടാളി സ്വദേശി ശങ്കരൻ(75) ആണ് മരിച്ചത് . ബസ്സ് അടുത്തെത്തിയത് മനസിലാവാതെ ധൃതിപ്പെട്ട് റോഡ് മുറിച്ച് കടന്നതാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ പറഞ്ഞു.

ശങ്കരൻ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഇരിട്ടിയിൽ നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന നിർമ്മാല്യം ബസ് ഇടിച്ചാണ് അപകടം ഉണ്ടായത്.

error: Content is protected !!