പിണറായിയിൽ അമ്മയേയും രണ്ട് മക്കളേയും മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂര്‍: പിണറായിയിലെ ഡോക്ടര്‍ മുക്കില്‍ ഒരു വീട്ടില്‍ അമ്മയെയും രണ്ട് പെണ്‍കുട്ടികളെയും  തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പ്രീതി (38), മക്കളായ വൈഷ്ണ (8), ഒന്നരവയസുള്ള ലയ എന്നിവരാണ് മരിച്ചത്. പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി.

കെ.എസ് .ആർ.ടി.സി കണ്ടക്ടർ ബാബുവിന്റെ ഭാര്യയും കുട്ടികളുമാണ് മരിച്ചത്.ബാബു അമ്മയേയും കൂട്ടി മംഗലാപുരത്ത് ചികിത്സയ്ക്ക് പോയപ്പോഴാണ് സംഭവം. വീടിന്റെ സ്റ്റെറ്റെയർകേസിൽ തുങ്ങി നിൽക്കുന്ന നിലയിലായിരുന്നു കുട്ടികൾ, സമീപത്തായി തന്നെ പ്രീതയേയും കണ്ടെത്തി.

സംഭവം ശ്രദ്ധയിൽപ്പെട്ട അയൽവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് നാട്ടുകാർ എത്തി വാതിൽ ചവിട്ടി പൊളിച്ചാണ് അകത്ത് കയറിയത്.

error: Content is protected !!