കണ്ണൂരില്‍ 190 പാക്കറ്റ് ഹെറോയിനുമായി രണ്ടു പേര്‍ പിടിയില്‍

എക്‌സൈസ് റേഞ്ച് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നടത്തിയ പരിശോധനയില്‍ 190 പാക്കറ്റ് ഹെറോയിനുമായി കണ്ണൂര്‍ സ്വദേശികളായ റഷീദ്.സി.സി, ജിജേഷ് എന്നിവരെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഉദുമാന്‍ അറസ്റ്റ് ചെയ്തു. മാര്‍ക്കറ്റില്‍ ഈ ഹെറോയിന് 2 ലക്ഷത്തോളം വില വരും. കണ്ണൂരില്‍ സ്ഥിരമായി ലഹരി കടത്തുന്ന കണ്ണിയില്‍ പെട്ടവരാണ് പിടിക്കപ്പെട്ട പ്രതികൾ മുംബൈയില്‍ നിന്നാണ് ഹെറോയിന്‍ കൊണ്ടുവന്നതെന്ന് പ്രതികള്‍ പറഞ്ഞു. കണ്ണൂര്‍ നഗരത്തില്‍ വിതരണം ചെയ്യാന്‍ വേണ്ടിയാണിതെന്ന് ചോദ്യം ചെയ്യലില്‍ പ്രതികള്‍ സമ്മതിച്ചു.കണ്ണൂര്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആണ് പരിശോധന നടത്തിയത്.

പരിശോധനാ സംഘത്തില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഉദുമാനെ കൂടാതെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ പ്രസന്നകുമാര്‍. വി.വി, രഘുനന്ദനന്‍, പ്രിവന്റീവ് ഓഫീസര്‍ സുധീര്‍ വാഴവളപ്പില്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രാജീവന്‍.എ.പി, രാജീവന്‍.കെ, രാജേഷ് ശങ്കര്‍, അജിത്ത് എന്നിവരുമുണ്ടായിരുന്നു. പ്രതികളെ കണ്ണൂര്‍ ജെ.എഫ്.സി.എം-1 കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

error: Content is protected !!