കണ്ണൂരില്‍ ലെനിന്‍റെ കൂറ്റന്‍ ശില്‍പം ഒരുങ്ങുന്നു.

ജനുവരി 27 മുതല്‍ 29 വരെ നടക്കുന്ന സിപിഐ(എം) കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പാഴ്വസ്തുക്കള്‍ കൊണ്ട് നിര്‍മ്മിക്കുന്ന മഹാനായ ലെനിന്റെ കൂറ്റന്‍ ശില്‍പം ഒരുങ്ങുന്നു.

പ്രശസ്ത ശില്പിയായ ശ്രീ:ഉണ്ണി കാനായി യുടെ നേതൃത്വത്തിലാണ് നിര്‍മ്മാണം.ശില്‍പികളായ ബാലന്‍ പാലാഴി,ഷിജിത്ത് ആലക്കാട്,സുരേഷ് അമ്മാനപ്പാറ,മനു മണിയറ,രതീഷ്‌ ഹനുമാരമ്പലം,ബാലന്‍ പാച്ചേനി,റിനു എന്നിവരാണ് സംഘത്തിലുള്ളത്.

പഴയ പത്രം,ഹാര്‍ഡ്ബോര്‍ഡ്,തെര്‍മോക്കോള്‍ തുടങ്ങിയ പാഴ്വസ്തുക്കള്‍ ഉപയോഗിച്ചാണ് പത്തടി ഉയരമുള്ള ലെനിന്റെ ശില്‍പം നിര്‍മ്മിക്കുന്നത്.നിര്‍മ്മാണം പൂര്‍ത്തിയായാല്‍ ഇത് നഗരത്തില്‍ സ്ഥാപിക്കും.

error: Content is protected !!