എ.കെ.ജി മഹാനല്ല, കെ.സുധാകരൻ

എ കെ ജി മഹാനല്ലെന്ന് കെ സുധാകരൻ
കണ്ണൂരിലെ അക്രമത്തിന്റെ സ്ഥാപകൻ എ കെ ജി മഹത്തായ രാഷ്ട്രീയ ജീവിതത്തിന്റെ പൈതൃകം ഉള്ള ആളല്ല എ കെ ജി
ഗാന്ധിജിയെ വിമർശിച്ച നാട്ടിൽ എ കെ ജിയെ വിമർശിക്കരുതെന്നാണ് സി പി ഐ എം പറയുന്നത്.ആ തിട്ടൂരം കോൺഗ്രസിന് ബാധകമല്ലെന്നും സുധാകരൻ പറഞ്ഞു.

ബൽറാമിന്റെ പരാമർശം തെറ്റെന്ന് നേതാക്കൾ വിലയിരുത്തിയിട്ടുണ്ട്. അത് കോൺഗ്രസിന്റെ സംസ്ക്കാരമാണ്.സി.പി. എം, സി.പി.ഐ തർക്കത്തിന് തിരശീല ഇടാനാണ് ഈ വിഷയം കുത്തിപ്പൊക്കുന്നത് എന്നും കെ സുധാകരൻ പറഞ്ഞു.കോൺഗ്രസ് ജില്ലാ കമ്മറ്റിയുടെ ക്യാമ്പ് എക്സിക്യൂട്ടിവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ സുധാകരൻ

error: Content is protected !!