വി.ടി. ബൽറാം എംഎൽഎയ്ക്കെതിരെ ചീമുട്ടയേറ്

എകെജിക്കെതിരായ വിവാദ പരാമർശത്തിൽ തൃത്താലയിൽ വി.ടി. ബൽറാം എംഎൽഎയ്ക്കെതിരെ സിപിഎം പ്രതിഷേധം. തൃത്താലയിൽ ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് സിപിഎം പ്രവർത്തകരുടെ പ്രതിഷേധം. പ്രവർത്തകർ എംഎൽഎയ്ക്കു നേരെ ചീമുട്ടയേറിഞ്ഞു. തുടർന്നു പ്രദേശത്ത് കോൺഗ്രസ്-സിപിഎം പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി.

ഇരുവിഭാഗവും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു പോലീസുകാർ ഉൾപ്പെടെ നിരവധി പേർക്കു പരിക്കേറ്റു. ഇരുവിഭാഗവും തമ്മിലുണ്ടായ കല്ലേറിലാണ് പോലീസുകാർക്ക് പരിക്കേറ്റത്. പ്രതിഷേധക്കാർ എംഎൽഎയുടെ വാഹനത്തിന്‍റെ ചില്ലുകളും തകർത്തു.

പ്രതിഷേധം ശക്തമായതോടെ എംഎൽഎ തൃത്താലയിൽനിന്നു മടങ്ങി. ഒരു സ്വകാര്യ സ്ഥാപനത്തിന്‍റ ഉദ്ഘാടനത്തിന് എത്തിയപ്പോഴായിരുന്നു ബൽറാമിനു നേരെ പ്രതിഷേധമുണ്ടായത്.

error: Content is protected !!