ത്രിപുരയുള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുിനുള്ള തീയതികള്‍ പ്രഖ്യാപിച്ചു. മേഘാലയ, നാഗാലാന്‍ഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികളാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചത്. ത്രിപുരയില്‍ ഫെബ്രുവരി 18നാണ് തെരഞ്ഞെടുപ്പ് നടക്കുക. മേഘാലയ,നാഗാലാന്റ് എന്നിവിടങ്ങളില്‍ ഫെബ്രുവരി 27ന് വോട്ടെടുപ്പ് നടത്തും. മാര്‍ച്ച് 3നാണ് വോട്ടെണ്ണല്‍.

മൂന്ന് സംസ്ഥാനങ്ങളിലും ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.കെ.ജ്യോതിയാണ് തീയതികള്‍ പ്രഖ്യാപിച്ചത്. മൂന്ന് സംസ്ഥാനങ്ങളിലും ഇന്ന് മുതല്‍ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നടപ്പിലാക്കുമെന്ന് കമ്മീഷന്‍ അറിയിച്ചു. പൂര്‍ണമായും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളാവും തെരഞ്ഞെടുപ്പിന് ഉപയോഗിക്കുക. വിവിപാറ്റ് സംവിധാനവും ഉണ്ടായിരിക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.

error: Content is protected !!