കണ്ണൂരിൽ മറ്റൊരു ആർ.എസ്.എസ് നേതാവ് കൂടി സിപിഎമ്മിലേക്ക്

കണ്ണൂർ : ഹിന്ദു ഐക്യവേദി താലൂക്ക് സെക്രട്ടറിയും, ആർ.എസ്.എസ് താലൂക്ക് പ്രചാരകും ആയിരുന്ന സി.വി സുബഹ് ആണ് സിപിഎമ്മിൽ ചേരുന്നതായി പ്രഖ്യാപിച്ചത്. സിപിഎം നേതാവ് വാളാങ്കിച്ചാൽ മോഹനനെ കൊലപ്പെടുത്തിയതടക്കം അക്രമ രാഷ്ട്രീയത്തിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് സുബഹ് വ്യക്തമാക്കി. സിപിഎം പിണറായി ഏരിയ സെക്രട്ടറിക്കൊപ്പമെത്തിയാണ് സുബഹ് സിപിഎമ്മിൽ ചേരുന്ന കാര്യം പ്രഖ്യാപിച്ചത്.

12 വർഷം പ്രചാരക്,വിസ്താരക്,ആർ എസ് എസ് താലൂക്ക് ഭൗതിക് പ്രമുഖ്,ബാലഗോകുലം കണ്ണൂർ ജില്ലാ സംഘടനാ സെക്രട്ടറി,ഹിന്ദു ഐക്യവേദി തലശേരി താലൂക്ക് ജനറൽ സെക്രട്ടറി,സേവാഭാരത്തിയുടെ സേവന വാർത്ത വടക്കൻ കേരളംസംയോജകൻ,ജന്മഭൂമി സബ് എഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് സുബഹ്

error: Content is protected !!