സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനം സമാപിച്ചു

സിപിഎം കണ്ണൂര്‍ ജില്ല സമ്മേളനം സമാപിച്ചു . ശക്തി വിളിച്ചോതുന്ന റെഡ് വളന്റിയര്‍ മാര്‍ച്ചോട് കൂടിയാണ് സമ്മേളനത്തിനു തിരശീല വീണത്. സെന്റ്‌ മൈക്കിള്‍സ് സ്കൂള്‍ ഗ്രൗണ്ടില്‍ നിന്നും ആരംഭിച്ച മാര്‍ച്ചില്‍ കാല്‍ ലക്ഷത്തോളം ചുവപ്പ് വളണ്ടിയര്‍മാര്‍ അണി നിരന്നു.

പൊതു സമ്മേളന വേദിയായ ജവഹര്‍ സ്റ്റേഡിയത്തിലെ ഇ.കെ നായനാര്‍ നഗറില്‍ നടന്ന പൊതു സമ്മേളനം സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ തീറെഴുതി കൊടുക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇന്ത്യയില്‍ മുഴുവന്‍ ഒരേ സമയം തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് രാഷ്ട്രപതി പാര്‍ലമെന്റില്‍ പറഞ്ഞത്. ഇത് ഒരു കാരണവശാലും അംഗീകരിക്കാനാവാത്തതാണ്.എല്ലാ അധികാരങ്ങളും പിടിച്ചടക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമം എന്നും പിണറായി വിജയന്‍ പറഞ്ഞു.

പൊതുസമേളനത്തില്‍ പങ്കെടുക്കാന്‍ ഉച്ചമുതല്‍ തന്നെ നിരവധിപേര്‍ കണ്ണൂര്‍ നഗരത്തില്‍ എത്തിയിരുന്നു.സമേളന നഗരിഅക്ഷരാർത്ഥത്തിൽ ജനസാഗരമായി മാറി.

error: Content is protected !!