കര്‍ണാടക-തമിഴ്നാട് അതിര്‍ത്തിയില്‍ വാഹനാപകടം മൂന്ന് പേർ മരിച്ചു.

ബംഗളൂരു: കര്‍ണാടക-തമിഴ്നാട് അതിര്‍ത്തിയിലെ കൃഷ്ണഗിരിയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. ബംഗളൂരു ആര്‍ടി നഗറില്‍ സ്ഥിരതാമസക്കാരായ തലശേരി സ്വദേശികളായ ഡോ. വി. രാമചന്ദ്രന്‍, ഭാര്യ ഡോ. അംബുജ, ഇവരുടെ ഡ്രൈവര്‍ എന്നിവരാണ് മരിച്ചത്.

കൃഷ്ണഗിരിക്ക് സമീപം സുലിഗുരെയില്‍ വച്ചാണ് കാറും ലോറിയും കൂട്ടിയിടിച്ച്‌ അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ മൂന്ന് പേരും സംഭവ സ്ഥലത്തു തന്നെ മരിച്ചു.

error: Content is protected !!