വെളിച്ചെണ്ണ ഉപയോഗിച്ചോളു കൊളസ്ട്രോളിനെ പേടിക്കേണ്ട

കൊളസ്ട്രോളിനെ പേടിച്ച് വെളിച്ചെണ്ണ ഉപയോഗം കുറച്ചവർ അറിയാൻ വെളിച്ചെണ്ണയുടെ ഉപയോഗം നല്ല കൊളസ്ട്രോൾ ആയ എച്ച്ഡിഎൽ കൊളസ്ട്രോളിന്റെ അളവ് കൂട്ടി ഹൃദ്രോഗം, പക്ഷാഘാതം ഇവയെ തടയുമെന്നു പഠനം.

കേംബ്രിഡ്ജ് സർവകലാശാല ഗവേഷകർ 50 നും 74നും ഇടയിൽ പ്രായമുള്ള 94 സന്നദ്ധ പ്രവർത്തകരിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.

പഠനത്തിൽ പങ്കെടുത്തവരെ മൂന്നു ഗ്രൂപ്പുകളായി തിരിച്ചു. ഓരോ ഗ്രൂപ്പിലുള്ളവരോടും 50 ഗ്രാം അഥവാ മൂന്നു ടേബിൾ സ്പൂൺ വെളിച്ചെണ്ണ, എക്സ്ട്രാ വിർജിൻ ഒലിവ് ഓയിൽ, ഉപ്പില്ലാത്ത വെണ്ണ ഇവ തുടർച്ചയായി ഒരു മാസം ഉപയോഗിക്കാൻ ആവശ്യപ്പെട്ടു.

ഇവരുടെ കൊളസ്ട്രോൾ നിലയെ ഈ കൊഴുപ്പുകളുടെ പതിവായ ഉപയോഗം എങ്ങനെ ബാധിക്കുന്നുവെന്നു പരിശോധിക്കുകയായിരുന്നു ഗവേഷകരുടെ ഉദ്ദേശ്യം.

വെണ്ണ ഉപയോഗിച്ചവരിൽ എൽഡിഎൽ അഥവാ ചീത്ത കൊളസ്ട്രോൾ പത്തു ശതമാനം കൂടിയതായി കണ്ടു. ഒ‌ലിവ് ഓയിൽ ഉപയോഗിച്ചവരിൽ എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് കുറച്ച് കുറഞ്ഞതായും നല്ല കൊളസ്ട്രോളിന്റെ അളവ് 5 ശതമാനം കൂടിയതായും കണ്ടു. എന്നാൽ വെളിച്ചെണ്ണ ഉപയോഗിച്ചവരിലാണ് നല്ല കൊളസ്ട്രോൾ ഏറ്റവും കൂടിയത്. ഇവരിൽ നല്ല കൊളസ്ട്രോൾ15 ശതമാനം കൂടിയതായി കണ്ടു.

കേംബ്രിഡ്ജ് ഗവേഷകരായ കേ റ്റീ ഘോയും പ്രൊഫസർ നിത ഫോറൗഹിയും ചേർന്നാണ് ഈ പഠനം നടത്തിയത്.

error: Content is protected !!