സി പി എം കമ്യൂണിസ്റ്റ് പാർട്ടിയല്ലാതായി കൊണ്ടിരിക്കുന്നുവെന്ന് സി പി ഐ

സിപിഎമ്മിനെ രൂക്ഷമായി വിമർശിച്ച് സിപിഐ. സിപിഎം കമ്യൂണിസ്റ്റ് പാർട്ടിയല്ലാതായി കൊണ്ടിരിക്കുന്നവെന്ന് സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി സി.കെ. ശശിധരൻ. കോടിയേരി ബാലകൃഷ്ണൻ എത്ര പച്ചക്കൊടി കാണിച്ചാലും കെ.എം. മാണി എൽഡിഎഫിൽ ഉണ്ടാകില്ല. നിയമസഭയിൽ തുണിപൊക്കി പ്രതിഷേധിച്ചവർ മാണി മഹത്വവത്കരിക്കുന്നു. മാണിയുടെ നോട്ടെണ്ണൽ മെഷീൻ ഇപ്പോൾ എവിടെയാണെന്നും ശശിധരൻ ചോദിച്ചു

error: Content is protected !!