സിപിഐ സമ്മേളന വേദിയില്‍ ക്രിസ്തുവിന്‍റെ ചിത്രം

തലവടി സിപിഐ ലോക്കല്‍ സമ്മേളന വേദിയില്‍ ക്രിസ്തുവിന്റെ ചിത്രവും. പതിവുപോലെ അയ്യങ്കാളിയുടേയും ഭഗത് സിംഗിന്റെയും ശ്രീനാരായണ ഗുരുവിന്റേയുമൊക്കെ ചിത്രങ്ങള്‍ പ്രവേശന കവാടത്തില്‍ തന്നെയുണ്ട്. അതിനൊപ്പമാണ് യേശു ക്രിസ്തുവിന്റെയും ചിത്രം വെച്ചിരിക്കുന്നത്.

നവോത്ഥാന നായകനെന്ന നിലയിലാണ് ക്രിസ്തുവിന്റെ ചിത്രം വെച്ചതെന്നും അതില്‍ എന്ത് തെറ്റെന്നുമാണ് പ്രാദേശിക നേതൃത്വത്തിന്റെ ചോദ്യം. എന്തായാലും സമ്മേളനത്തേക്കാള്‍ പ്രാധാന്യം കിട്ടിയിരിക്കുന്നത് ഈ ചിത്രത്തിനാണ്. യേശുക്രിസ്തുവിന്റെ ഫോട്ടോ വെച്ചുള്ള സമ്മേളന വേദി സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

error: Content is protected !!