ബാഗ്ലൂരിൽ ബാറിൽ തീപ്പിടുത്തം, 5 മരണം

ബം​ഗ​ളൂ​രു​വി​ലെ കെ​ആ​ർ മാ​ർ​ക്ക​റ്റി​ലു​ള്ള ബാ​റി​ൽ പു​ല​ർ​ച്ചെ മൂ​ന്നി​നു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ അ​ഞ്ചു പേ​ർ മ​രി​ച്ചു. ബാ​റി​നു​ള്ളി​ൽ ഉ​റ​ങ്ങി​ക്കി​ട​ന്ന ജീ​വ​ന​ക്കാ​രാ​ണ് മ​രി​ച്ച​ത്. ഒ​ന്നി​ലേ​റെ പേ​ർ​ക്ക് പൊ​ള്ള​ലേ​റ്റി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം.

ക​ല​സി​പാ​ള​യം മേ​ഖ​ല​യി​ലെ കൈ​ലാ​ഷ് ബാ​ർ ആ​ൻ​ഡ് റെ​സ്റ്റ​റ​ന്‍റി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. പു​ക ഉ​യ​രു​ന്ന​തു ക​ണ്ട സ​മീ​പ​വാ​സി​ക​ളാ​ണ് ഇ​ക്കാ​ര്യം അ​ഗ്നി​ശ​മ​ന​സേ​ന​യെ അ​റി​യി​ച്ച​ത്. തു​ങ്കൂ​ർ സ്വ​ദേ​ശി​ക​ളാ​യ സ്വാ​മി (23), പ്ര​സാ​ദ് (20), മ​ഹേ​ഷ് (35), ഹ​സ​ൻ സ്വ​ദേ​ശി​ക​ളാ​യ മ​ഞ്ജു​നാ​ഥ് (45), മാ​ണ്ഡ്യ സ്വ​ദേ​ശി​യാ​യ കീ​ർ​ത്തി(24) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി വി​ക്ടോ​റി​യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ‌ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട് ആ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

error: Content is protected !!