കൂത്തുപറമ്പില്‍ എസ്ഡിപിഐ പ്രവര്‍ത്തകനു വെട്ടേറ്റു

കണ്ണൂർ കൂത്തുപറമ്പ് ചിറ്റാരിപ്പറമ്പ് വട്ടോളിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകന് വെട്ടേറ്റു. കണ്ണവം ലത്തീഫിയ്യ സ്‌കൂള്‍ വാൻ ഡ്രൈവറായ അയൂബിനാണു വെട്ടേറ്റത്. നാലരയോടെയാണു സംഭവം. വാനില്‍ കുട്ടികളെ ഇറക്കി മടങ്ങുമ്പോള്‍ വാന്‍ തടഞ്ഞാണ് ആക്രമണം.

പരുക്കേറ്റ അയൂബിനെ തലശേരി ഇന്ദിരാഗാസി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കു ഗുരുതരമാണ്. കണ്ണവത്തെ മൊയ്തുവിന്റെ മകനാണ്. എസ്‌ഐ കെ.വി. ഗണേശന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം വട്ടോളിയില്‍ എത്തി.ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ആക്രമണത്തിനു പിന്നിലെന്നാണ് ആരോപണം. ഒരാഴ്ച മുമ്പ് അയൂബിനു നേരെ കണ്ണവത്തു വച്ചു വധശ്രമം ഉണ്ടായിരുന്നു.

error: Content is protected !!