സിപിഎമ്മിന്റേത് ചരിത്രപരമായ മറ്റൊരു പമ്പരവിഡ്ഡിത്തമെന്ന് അബ്ദുല്ലകുട്ടി…

കണ്ണൂര്‍: കോണ്‍ഗ്രസ്സുമായി ബന്ധം വേണ്ടെന്ന സിപിഎം തീരുമാനം ചരിത്രപരമായ മറ്റൊരു പമ്പരവിഡ്ഡിത്തമാണെന്ന് മുന്‍ എംപി എ.പി അബ്ദുല്ലകുട്ടി. ഫെയ്‌സ്ബുക്കിലെ കുറിപ്പിലാണ് ഈ അഭിപ്രായ പ്രകടനം.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം: മാര്‍ക്കിസ്റ്റ് പാര്‍ട്ടിയുടെ ലേറ്റസ്റ്റ് വിഡ്ഡിത്തമാണ് കോണ്‍ഗ്രസുമായി ലോഗ്യം വേണ്ട എന്ന് ഉള്ളത്, നാള്‍ ഇത് വരെ ഉള്ള കമ്മ്യൂണിസ്റ്റുകാരുടെ ചരിത്രം പരിശോധിച്ചാല്‍ ഇങ്ങനെ ഒരുപാട് പൊട്ട തീരുമാനങ്ങള്‍ കാണാം. ഇത് എന്ത് കൊണ്ട് നിരന്തരം സംഭവിക്കുന്നത്, ഗവേഷണ കുതുകികള്‍ക്ക് നല്ലൊരു ഐറ്റമാണ്. ക്വിറ്റ്ഇന്ത്യാ സമരത്തില്‍ നിന്ന് ഒഴിഞ്ഞ് നിന്നത് മുതല്‍…… കോണ്‍ഗ്രസാണ് മുഖ്യ ശത്രു…എന്ന് വരെ എത്രയെത്ര തല തിരിഞ്ഞ തീരുമാനങ്ങള്‍, ഇതില്‍ ഏറെ ഒന്നും ദേശീയ രാഷ്ട്രീയം ചര്‍ച്ച ചെയ്യാത്ത ഒരു ഇനമുണ്ട് എപിജെ അബ്ദുല്‍ കലാമിനെതിരെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി മത്സരിപ്പിച്ചത്.

വാജ്‌പേയുടെ ഭരണകാലത്ത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ലാത്ത കാലം, പുതിയ പ്രസിഡന്റ് ആര് എന്ന ചര്‍ച്ച തുടങ്ങിയപ്പോയാണ് വാജ് പേയുടെ ചെവിയില്‍ മുലയന്‍സിംഗ് കലാമിന്റെ പേര് മന്ത്രിക്കുന്നത്. വാജിപേയ് തല കുലുക്കി സമ്മതിച്ചു സോണിയ ഗാന്ധിയും, ശരത് പവാറുവും ,ചന്ത്ര ബാബു നായിഡുവും, കരുണാനിധിയും, എല്ലാവരും സപ്പോര്‍ട്ട് ചെയ്തു. സിപിഎം ഉം തീവ്ര ഇടത്പക്ഷക്കാരും മാത്രം മഹാനായ മിസൈല്‍മേനേ എതിര്‍ത്തു. അന്ന് മനസ്സില്ല മനസ്സോടെ കലാമിനെതിരെ വോട്ട് ചെയ്യാന്‍ വിധിക്കപ്പെട്ട ഒരു ഹതഭാഗ്യനാണ് ഈ കുറുപ്പെഴുതുന്ന ആള്‍. ഇന്ന് സ്‌ക്രീനിലും, ബോര്‍ഡിലും, ചുമരിലും എപിജെ അബ്ദുല്‍ കലാമിന്റെ മഹത്വവചനങ്ങള്‍ എഴുതിവെക്കുന്ന യുവ സഖാക്കള്‍ അറിയുക ആ മഹാനെ തോല്‍പിക്കാന്‍ ശ്രമിച്ച മൊയന്തുകളുടെ നേതൃത്വമാണ് മാര്‍ക്കിസ്റ്റു പാര്‍ട്ടി. ജോതീബാസുവിനെ പ്രധാനമന്ത്രിയാക്കാന്‍ കോണ്‍ഗ്രസ് നല്‍കിയ വാഗ്ദാനം നിരസിച്ചത് വിഡ്ഡിത്തമാണെങ്കില്‍ എപിജെ അബ്ദുല്‍കലാമിനെ തോല്‍പിക്കാന്‍ ശ്രമിച്ചത് പമ്പര വിഡ്ഡിത്തമാണ്….. എ പി അബ്ദുല്ലകുട്ടി…

error: Content is protected !!