മകന്‍റെ കാര്യം അവന്‍ നൊക്കിക്കോളുമെന്ന് വിജയന്‍ പിള്ള എം.എല്‍.എ

കോട്ടയം: മകന്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ നടപടി നേരിടട്ടെയെന്ന് വിജയന്‍പിളള എംഎല്‍എ. പ്രശ്നങ്ങളെക്കുറിച്ച് മകനോട് ചോദിച്ചിരുന്നു. എന്നാൽ അച്ഛന്‍ ഇടപെടേണ്ട എന്നാണ്പറഞ്ഞത്. രാഹുല്‍ കൃഷ്ണയുമായി ബന്ധപ്പെട്ടവര്‍ ഒരു തവണ തന്നെ വന്നു കണ്ടിരുന്നതായും എംഎൽഎ സ്ഥിരീകരിച്ചു.

അതേസമയം, മകന്റെ ഇടപാടുകളെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മക്കളെ മോശമായിട്ടല്ല വളര്‍ത്തിയത്. പ്രായപൂര്‍ത്തിയായ മക്കള്‍ എന്തെങ്കിലും ചെയ്താല്‍ അത് അവര്‍ നോക്കുമെന്നും വിജയന്‍പിളള എംഎല്‍എ മനോരമ ന്യൂസിനോട് പറഞ്ഞു.

അതേസമയം, ചെക്ക് മടങ്ങിയ കേസില്‍ രണ്ടുവര്‍ഷം തടവുശിക്ഷ വിധിച്ചതിനെതിരെ വിജയന്‍ പിള്ള എംഎൽഎയുടെ മകന്‍ ശ്രീജിത് ദുബായ് കോടതിയെ സമീപിക്കും. തന്റെ വാദം കേള്‍ക്കാതെയാണ് ശിക്ഷ വിധിച്ചതെന്ന് ദുബായ് കോടതിയെ ബോധ്യപ്പെടുത്താനാണ് ശ്രമം. 2017 മേയ് 25നാണ് ശ്രീജിത്തിന് രണ്ടുവര്‍ഷം തടവുശിക്ഷ വിധിച്ചത്. അതിനുമുന്‍പേ ദുബായില്‍നിന്ന് മടങ്ങിയെന്നാണ് വാദം. 11 കോടിയുടെ ചെക്ക് മടങ്ങിയെന്ന് കാണിച്ച് മലയാളി വ്യവസായി രാഖുല്‍ കൃഷ്ണയാണ് പരാതി നല്‍കിയത്. ശ്രീജിത്തിനെതിരെ മാവേലിക്കര കോടതിയിലും കേസ് നിലവിലുണ്ട്.

error: Content is protected !!