ശ്രീജിത്തിന്‍റെ സമരപന്തലില്‍ രമേശ്‌ ചെന്നിത്തലയെ ചോദ്യം ചെയ്ത യുവാവിന് നേരെ യൂത്ത്കോണ്‍ഗ്രസ് അക്രമം

ശ്രീജിത്തിന്റെ സമരം മുതലെടുക്കാന്‍ വന്ന പ്രതിപക്ഷ നേതാവ് ചെന്നിത്തലയെ ചോദ്യം ചെയ്ത യുവാവിനെ യൂത്ത് കോണ്‍ഗ്രസുകാര്‍ ആക്രമിച്ചു. വാരിയെല്ല് തകര്‍ന്ന ആന്‍ഡേഴ്‌സണ്‍ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയിലാണ്. ശ്രീജിത്തിന്റെ സമരപന്തലിലെത്തിയ ചെന്നിത്തലയെ മുന്‍ കെ എസ് യു പ്രവര്‍ത്തകനായ ആന്‍ഡേഴ്‌സന്‍ കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു.

സ്വന്തം അനുജനു വേണ്ടി തിരുവനന്തപുരത്തെ ഭരണസിരാ കേന്ദ്രമായ സെക്രട്ടേറിയേറ്റിനു മുന്നില്‍ നിരാഹരസമരം കിടക്കുന്ന നെയ്യാറ്റിങ്കര സ്വദേശി ശ്രീജിത്തിന് പിന്തുണയുമായെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ചോദ്യങ്ങള്‍ കൊണ്ട് വിറപ്പിച്ചിരുന്നു ശ്രീജിത്തിന്റെ സുഹൃത്ത് കൂടിയായ ആന്‍ഡേഴ്‌സണ്‍. ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ ശ്രീജിത്തിന്റെ സമരം കൊതുകുകടി കൊള്ളലാണെന്ന് അധിക്ഷേപിച്ചിരുന്നു. ഇത് ചൂണ്ടികാട്ടുകയാണ് ആന്‍ഡേഴ്‌സണ്‍ ചെയ്തത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

error: Content is protected !!