പോലീസ് മര്‍ദ്ദിച്ചെന്ന് ജയ, പ്രോസിക്യൂഷന് കോടതിയുടെ വിമര്‍ശനം

മകനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ജയമോള്‍ കോടതിമുറിയില്‍ മയങ്ങിവീണു. പ്രതിയ്ക്ക് പ്രാഥമികശുശ്രൂഷ നല്‍കിയശേഷമാണ് കോടതി നടപടികള്‍ തുടങ്ങിയത്. പൊലീസ് മര്‍ദ്ദിച്ചെന്നു ആരോപിച്ച ജയ ഇക്കാര്യത്തില്‍ പരാതിയില്ലെന്നും അറിയിച്ചു. തുടര്‍ന്ന് കോടതി പൊലീസിനെ രൂക്ഷമായി വിമര്‍ശിക്കുകയും ജയയെ വീണ്ടും വൈദ്യപരിശോധനക്ക് വിധേയമാക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. പൊലീസ് മര്‍ദിച്ചെന്ന് പ്രതി പറഞ്ഞിട്ടും ഇടപെടാത്തതിനാല്‍ കോടതി പ്രോസിക്യൂഷനെയും വിമര്‍ശിച്ചു.

ജയയെ ചോദ്യം ചെയ്യുന്ന ദൃശ്യങ്ങള്‍ ഇന്നലെ പുറത്ത് വന്നിരുന്നു. യാതൊരു ഭാവഭേദവുമില്ലാതെയാണ് മകനെ കൊന്നതിനെ കുറിച്ച് ജയ വിവരിച്ചത്. തെളിവെടുപ്പിനിടെയിലും ജയമോള്‍ പതറാതെ ന്ിന്നു.എന്നാല്‍ പറഞ്ഞ് പഠിപ്പിച്ചതു പോലെ തോന്നിപ്പിക്കുന്ന മൊഴി പൊലീസ് വിശ്വാസ്യതയിലെടുത്തിരുന്നില്ല. കോടതിയില്‍ ഹാജരാക്കിയ ജയ മകനെ കൊലപ്പെടുത്തിയത് സമ്മതിച്ചു. നിലവില്‍ പ്രതി നല്‍കിയിരിക്കുന്ന മൊഴി വിശ്വസനീയമാണെന്നാണ് പൊലീസ് കരുതുന്നത്.

ചോദ്യം ചെയ്യുന്നതിനിടയില്‍ കുട്ടിയുടെ പ്രകോപനപരമായ സംസാരമാണ് കൊലയ്ക്ക് പിന്നിലെന്ന് പ്രതി മൊഴി നല്‍കിയിരുന്നു. എന്നാല്‍ കൊലപാതകത്തിന് കാരണമാകാന്‍ കുട്ടി എന്താണ് പ്രകോപനമായി പറഞ്ഞതെന്നാണ് പൊലീസ് പരിശോധിക്കുന്നത്. മകന്റെ ശരീരത്തില്‍ പിശാച് കേറിയതിനാലാണ് കൊലപ്പെടുത്തിയതെന്നും ജയ മൊഴി നല്‍കിയിരുന്നു.

error: Content is protected !!