എ.കെ. ശശീന്ദ്രൻ മന്ത്രിസ്ഥാനം അഭിപ്രായ വ്യത്യാസങ്ങളില്ലെന്നു ടി.പി. പീതാംബരൻ

എ.കെ. ശശീന്ദ്രൻ മന്ത്രിസ്ഥാനത്തു തിരിച്ചെത്തുന്നതിൽ എൻസിപിക്ക് അകത്ത് അഭിപ്രായ വ്യത്യാസങ്ങളില്ലെന്നു സംസ്ഥാന സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരൻ. തോമസ് ചാണ്ടിയടക്കമുള്ള എല്ലാ നേതാക്കളും മന്ത്രിസഭാ പ്രവേശനത്തെ പിന്തുണയ്ക്കുകയാണു ചെയ്യുന്നത്. എ.കെ. ശശീന്ദ്രനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നതിനു കേന്ദ്ര നേതൃത്വത്തിന്റെ അനുമതി കൂടി ലഭിച്ചാൽ മതിയെന്നും ടി.പി. പീതാംബരൻ ഡൽഹിയിൽ പറഞ്ഞു.

പാർട്ടിയിലേക്ക് ആളുകൾ വരുന്നുണ്ടെങ്കിൽ സ്വാഗതം ചെയ്യും. എന്നാൽ മന്ത്രിയാകാൻ ആരെയും പാര്‍ട്ടിയിലേക്കു ക്ഷണിച്ചിട്ടില്ല. ബാലകൃഷ്ണപിള്ളയടക്കമുള്ളവർക്കു പാർട്ടിയിലേക്കു വരുന്നതിനു ഡിമാന്റുകളുണ്ടായിരുന്നില്ല. കേന്ദ്ര നേതൃത്വമാണ് ഇക്കാര്യത്തിലും തീരുമാനമെടുക്കേണ്ടത്. കേരളത്തിലെ പാർട്ടിയിലെ പ്രശ്നങ്ങളും നാളത്തെ യോഗത്തിൽ തീരുമാനമാകുമെന്നും ടി.പി. പീതാംബരൻ വ്യക്തമാക്കി.

error: Content is protected !!