ചെങ്ങന്നൂരില്‍ കുമ്മനം എന്‍ഡിഎ സ്ഥാനാര്‍ഥിയായേക്കും

കെ.കെ. രാമചന്ദ്രൻ നായരുടെ വിയോഗത്തെത്തുടർന്നുള്ള ഉപതിരഞ്ഞെടുപ്പു നടപടിക്രമങ്ങളിലേക്കു നീങ്ങുന്ന ചെങ്ങന്നൂരിൽ എന്‍ഡിഎ സഥാനാര്‍ഥിയായി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ മത്സരിക്കുമെന്ന് സുചന. ബിജെപി നേതാവ് പി.എസ്. ശ്രീധരൻപിള്ളയെയാണു മണ്ഡലത്തിലേക്കു പാർട്ടി പരിഗണിക്കുന്നത്. ശ്രീധരന്‍ പിള്ള മത്സരിക്കാനില്ലെന്ന് കേന്ദ്ര നേതൃത്വത്തെ അറിയിച്ചതോടെയാണ് കുമ്മനത്തിന്റെ പേര് ഉയര്‍ന്നുവന്നിരിക്കുന്നത്.

കഴിഞ്ഞ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനം നിലനിർത്താൻ ബിജെപി ശ്രമിക്കുമെന്നാണു വ്യക്തമാകുന്നത്. എന്നാൽ ബിജെപിയുമായി പഴയത്ര സുഖകരമായ ബന്ധത്തിലല്ല സഖ്യകക്ഷിയായ ബി‍ഡിജെഎസ്. 2016ൽ ശക്തമായ ത്രികോണ മത്സരം നടന്നതാണിവിടെ. ബിജെപിയുടെ മികച്ച പ്രകടനമായിരുന്നു ഫലത്തെ സ്വാധീനിച്ചത്.

കഴിഞ്ഞ തവണ മത്സരിച്ച ശ്രീധരന്‍പിള്ള 42682 വോട്ടാണ് നേടിയത്. മണ്ഡലത്തിന്‍െ ചരിത്രത്തില്‍ ബിജെപി നേടിയ എറ്റവുംകൂടുതല്‍ വോട്ടാണിത്. തെരഞ്ഞെടുപ്പില്‍ വിജയിച്ച കെകെ രാമചന്ദ്രന്‍ നായര്‍ 52880 വോട്ടാണ് നേടിയത്. അതിനാല്‍ തന്നെ കുമ്മനത്തെ സ്ഥാനാര്‍ഥിയായി നിര്‍ത്തിയാല്‍ ഈ വോട്ടുകള്‍ ഭിന്നിപ്പിച്ച് ജയിക്കാമെന്നാണ് ബിജെപി കരുതുന്നത്. സഭകളുമായും എന്‍എസ്എസുമായും നല്ല ബന്ധം പുലര്‍ത്തുന്ന കുമ്മനം തന്നെ സ്ഥാനാര്‍ഥിയാകണമെന്നാണ് പാര്‍ട്ടി ജില്ലാ ഘടകവും ആവശ്യപ്പെട്ടിരിക്കുന്നത്.

error: Content is protected !!