കലാമേളത്തിന് ഇനി നാലുനാള്‍

ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയായ കേരള സ്‌കൂള്‍ കലോത്സവം ആറിന് തൃശൂരില്‍ നടക്കും. നാലാം ദിവസം കലോത്സവ പൂരത്തിന് കൊടിയേറും.പൂരത്തിന്റെ എല്ലാ പ്രഗത്ഭരും പങ്കെടുക്കുന്ന വേലകളുടെ മുന്നോടിയായി ദേശപ്പാട്ടുകളും മേളങ്ങളും കതിന പൊട്ടിക്കലും ദിവസവും നടന്ന് വരികയാണ്. വേലയെഴുന്നള്ളിപ്പും അതിന്റെ ഭാഗമായുള്ള കരിമരുന്ന് പ്രയോഗവും നടക്കുന്ന പൂരപ്പറമ്പിലാണ് കലോത്സവത്തിന്റെ മൂന്ന് മുഖ്യ വേദികള്‍.

പ്രധാന വേദിയായ ‘നീര്‍മാതള’ത്തിന്റെ ബഹുനില വര്‍ണ പന്തല്‍ നിര്‍മാണം ചൊവ്വാഴ്ച പൂര്‍ത്തിയാവും. ചെറുതുരുത്തിയിലെ പരിചയ സമ്പന്നനായ പടപ്പ് ഉമറാണ് പന്തല്‍ നിര്‍മിക്കുന്നത്. തൃശൂരിന്റെ സ്വന്തം ആര്‍ട്ടിസ്റ്റായ മൊനാര്‍ക്ക് കൊച്ചുമോന്റെ നേതൃത്വത്തില്‍ ‘നീര്‍മാതള’ത്തിന്റെ മനോഹരമായ കവാട നിര്‍മാണം പുരോഗമിക്കുന്നു.

കലോത്സവം പടിവാതില്‍ക്കല്‍ എത്തിയതിന്റെ തിക്കിലും തിരക്കിലുമാണ് സംഘാടകര്‍. വ്യാഴാഴ്ച്ച ഉച്ചക്ക് മൂന്ന് മണിക്ക് നഗരത്തിലെത്തുന്ന സ്വര്‍ണക്കപ്പിന് ഉജ്ജ്വല വരവേല്‍പ്പ് നല്‍കാനുള്ള തയാറെടുപ്പ് പൂര്‍ത്തിയായി വരുന്നു. സ്വര്‍ണക്കപ്പ് എത്തുന്നതോടെ നാടും നഗരവും കലോത്സ ലഹരിയിലാവും.

error: Content is protected !!